അലപ്പുഴ: നഗരങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും പുരയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണ്. ആലപ്പുഴയിൽ ഇറച്ചിമാലിന്യം ഇത്തരത്തിൽ തള്ളുന്നതിനെ പറ്റി നിരന്തരം പരാതി ഉയരുന്നതിനിടെ ടൗണിൽ ഇന്നലെ ഇറച്ചിമാലിന്യം തള്ളുന്ന രണ്ടുപേർ സിസിടിവി ക്യാമറയിൽ കുടുങ്ങി.

സ്‌കൂട്ടറിൽ വലിയ വീപ്പയിൽ മാലിന്യവുമായി എത്തുന്ന രണ്ടുപേർ അത് സമീപത്ത് പറമ്പിലേക്ക് കളയുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഇവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നു.

ഡച്ച് സ്‌ക്വയറിൽ ഉള്ള ബീഫ് സ്റ്റാളിലെ മാലിന്യം ഒഴിഞ്ഞുകിടക്കുന്ന കോമ്പൗണ്ടിൽ നിക്ഷേപിക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. ആലപ്പുഴ കളക്ടറേറ്റിന് സമീപമുള്ള ബീഫ് സ്റ്റാളിലെ മാലിന്യമാണ് ഇത്തരത്തിൽ തള്ളുന്നതെന്ന് ദൃശ്യങ്ങൾ കണ്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബനിയനും മുണ്ടുമുടുത്ത ഒരാളും ഷർട്ടും കൈലിയും ധരിച്ച മറ്റൊരാളുമാണ് സ്്കൂട്ടറിൽ എത്തി മാലിന്യം ത്ള്ളുന്നത്. ഇവർ സ്‌കൂട്ടർ നിർത്തുന്നതും മാലിന്യ വീപ്പയെടുത്ത് അപ്പുറത്തെ പറമ്പിലേക്ക് മതിലിന് മുകളിലൂടെ ചൊരിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന ആവശ്യവും ഇതോടെ ഉയരുന്നു.

അറവുമാലിന്യം നിക്ഷേപിക്കുന്ന ദൃശ്യം ചുവടെ: