- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ ലഭിക്കാൻ വ്യാജ വിവാഹം; ഇന്ത്യക്കാരടക്കം നിരവധി ഏഷ്യക്കാർ പിടിയിൽ; ഗാർഡ അന്വേഷണം വിപുലമാക്കി
ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിസ നേടുന്നതിനായി വ്യാജ വിവാഹം നടത്തിയവരെ തേടി ഗാർഡ അന്വേഷണം ശക്തമായി. ഇതുസംബന്ധിച്ച് നടത്തിയ റെയ്ഡിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേഷ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ പിടികൂടി. ഇത്തരത്തിൽ വ്യാജവിവാഹം നടത്തിക്കൊടുക്കുന്ന അന്താരാഷ്ട്ര ശൃംഖല ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ടെന്ന
ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിസ നേടുന്നതിനായി വ്യാജ വിവാഹം നടത്തിയവരെ തേടി ഗാർഡ അന്വേഷണം ശക്തമായി. ഇതുസംബന്ധിച്ച് നടത്തിയ റെയ്ഡിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേഷ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ പിടികൂടി.
ഇത്തരത്തിൽ വ്യാജവിവാഹം നടത്തിക്കൊടുക്കുന്ന അന്താരാഷ്ട്ര ശൃംഖല ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവരെ റിപ്പബ്ലിക്കിൽ ആയിരത്തോളം വ്യാജവിവാഹങ്ങൾ നടത്തിയിട്ടുണ്ടെന്നും ഗാർഡ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ വ്യാജവിവാഹം നടത്തി ലഭിച്ച ഫീസ് ഇനത്തിൽ ഇക്കൂട്ടർ പത്തു മില്യൺ യൂറോയ്ക്കും 20 മില്യൺ യൂറോയ്ക്കും മധ്യേ സമ്പാദിച്ചിട്ടുണ്ടെന്നും ഗാർഡ വെളിപ്പെടുത്തുന്നു.
യൂറോപ്യൻ യൂണിയനിലുള്ള യുവതികളെ വിവാഹം ചെയ്യുന്നതു വഴി അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജീവിക്കുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശം നേടിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ യഥാർഥത്തിൽ വിവാഹം കഴിക്കാതെ ഇത്തരത്തിൽ അവകാശം നേടിയെടുക്കുന്നതിനായി വ്യാജ വിവാഹങ്ങളാണ് ഇക്കൂട്ടർ നടത്തിക്കൊടുക്കുന്നത്.
ഓപ്പറേഷൻ വാന്റേജ് എന്നു പേരിട്ടിരിക്കുന്ന ഗാർഡ അന്വേഷണ സംഘത്തിൽ ഇരുനൂറിലധികം ഗാർഡകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഡബ്ലിൻ, കിൽഡെയർ, മീത്, ലോംഗ്‌ഫോർഡ്, ലൂത്, മയോ, ലിമെറിക്, കോർക് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലൂടെയാണ് ഗാർഡ ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ചത്. ക്രിമിനൽ അസെറ്റ് ബ്യൂറോ, ഇമിഗ്രേഷൻ സർവീസ്, റവന്യൂ കമ്മീഷണേഴ്‌സ്, സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് എന്നീ ഓഫീസുകളിൽ നിന്നും ഗാർഡ വിവരങ്ങൾ ശേഖരിച്ചിരുന്നു.
റെയ്ഡിൽ അറസ്റ്റ് ചെയ്ത 11 പേര ഹെന്റി സ്ട്രീറ്റ്, ഫിൻഗ്ലാസ്, ബാലിഹാനിസ് എന്നിവിടങ്ങളിലെ ഗാർഡ സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. നിരവധി കംപ്യൂട്ടറുകളും, മെമ്മറി ഉപകരണങ്ങളും ഫോണുകളും ഡ്രൈവിങ് ലൈസൻസും മാരേജ് സർട്ടിഫിക്കറ്റുമടക്കം നിരവധി വ്യാജ തിരിച്ചറിയൽ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.