മ്പള നിരക്കിൽ വർദ്ധന ആവശ്യപ്പെട്ട് ഗാർഡകളുടെ സമരം അടുത്തമാസം നാല് മുതൽ നടക്കാനിരിക്കെ ദീർഘദൂര വിമാനയാത്രക്കാരെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗാർഡകൾ നവംബർ മാസം 4,11,18,25 എന്നീ തീയതികളിൽ രാവിലെ 7 മണിമുതൽ വൈകിട്ട് 7 മാണി വരെയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗാർഡകളുടെ അഭാവം ഐറിഷ് എയർപോർട്ടുകളിൽ ഇമിഗ്രേഷൻ വിഭാഗത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് സൂചന.

ഡബ്ലിൻ, ഷാനോൻ, കോർക്ക്, തുടങ്ങിയ എയർപോർട്ടുകളിലെ ഇമിഗ്രേഷൻ വിഭാഗങ്ങളിൽ വളരെ സുപ്രധാനമായ പങ്കാണ് ഗാർഡകൾ നിർവ്വഹിക്കുന്നത്. പണിമുടക്കുകാരെ അനുനയിപ്പിക്കാനും യാതക്കാർ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് നിയമമന്ത്രി ഫ്രാൻസിസ് ഫിറ്റസ് ജെറാൾഡ് അറിയിച്ചിട്ടുണ്ട്.

എന്നാൽ സമരമല്ലാതെ തങ്ങൾക്ക് വേറെ മാർഗമില്ലെന്നും, സർക്കാർ തങ്ങളുമായി ഉണ്ടാക്കിയ കരാറുകളൊന്നും പാലിക്കാത്ത സാഹചര്യത്തിൽ സമരമാണ് ഏക മാർഗമെന്നും ഗാർഡ സെർജന്റ്‌സ് ആൻഡ് ഇൻസ്‌പെക്‌ഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അന്റോണിറ്റേ കണ്ണിങ്ഹാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.