- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളിൽ നിന്ന് മുൻകൂർ വാങ്ങിയ ഫീസ് തിരികെ നല്കാതെ ഷെൽബോൺ കോളെജ്; പ്രതിഷേധവുമായി മലയാളികൾ ഉൾപ്പെട്ട വിദേശ വിദ്യാർത്ഥികൾ രംഗത്ത്; കോളേജ് അടച്ചു പൂട്ടലിന്റെ വക്കിൽ
അയർലന്റിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി കൊണ്ട് ഒരു കോളെജ് കൂടി അടച്ച് പൂട്ടലിന്റെ വക്കിൽ. വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി വാങ്ങിയ ഫീസ് തിരികെ നല്കാതെ തട്ടിപ്പ് നടത്തിയാണ് ഷെൽബോൺ കോളേജ് വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്നത്. വഞ്ചിക്കപ്പെട്ട ഇന്ത്യക്കാരുൾപ്പെട്ട വിദ്യാർത്ഥികൾ ഐറിഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്ര
അയർലന്റിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി കൊണ്ട് ഒരു കോളെജ് കൂടി അടച്ച് പൂട്ടലിന്റെ വക്കിൽ. വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി വാങ്ങിയ ഫീസ് തിരികെ നല്കാതെ തട്ടിപ്പ് നടത്തിയാണ് ഷെൽബോൺ കോളേജ് വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്നത്. വഞ്ചിക്കപ്പെട്ട ഇന്ത്യക്കാരുൾപ്പെട്ട വിദ്യാർത്ഥികൾ ഐറിഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്രേഷൻ സർവ്വീസ് ഗാർഡയെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോൾ.
ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമടക്കം നിരവധി വിദ്യാർത്ഥികൾക്കാണ് സ്ഥാപനം പണം തിരിച്ച് നൽകേണ്ടത്. എന്നാൽ ഇതുവരെയായിട്ടും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. അടച്ച് പൂട്ടലിന്റെ വക്കിലാണ് വിദ്യാഭ്യാസ സ്ഥപനം. രജിസ്‌ട്രേഷൻ താമസിയാതെ തന്നെ റദക്കാപ്പെടുമെന്നായപ്പോൾ വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് പുറമേ, നേപ്പാൾ, വിയറ്റ്‌നാം, പാക്കിസ്ഥാൻ, ഫീലിപ്പിൻസ് രാജ്യക്കാരും ഇതിൽപ്പെടുന്നുണ്ട്.
കോളേജ് നടത്തുന്നവർ കമ്പനി പിരിച്ച് വിടുന്നതിന് അപേക്ഷ നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തങ്ങൾ നൽകിയ തുക നഷ്ടപ്പെട്ടെന്ന ഭയത്തിലാണ് വിദ്യാർത്ഥികൾ. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതോടെ ഷെൽബണിന് വിദേശ വിദ്യാർത്ഥികളെ കൊണ്ട് വരാനുള്ള അധികാരം നഷ്ടപ്പെടും. കഴിഞ്ഞ നവംബർ മുതൽ സാമ്പത്തിക പ്രതിസന്ധിയിലായ കോളെജ് 150 വിദ്യാർത്ഥികൾക്കായി 500,000 ആണ് കോളേജ് തിരിച്ച് നൽകേണ്ടത്