പാരിസിലെ ട്രെയിൻ യാത്രക്കാർക്ക് ഈ വീക്കെന്റ് ദുരിതമാകുമെന്ന് ഉറപ്പായി. സിഗ്നനിൽ അറ്റകുറ്റപ്പണികൾക്കായി ഗെയർ ഡീ ലെയോൺ റെയിൽ വേ സ്‌റ്റേഷൻ വെള്ളിയാഴ്‌ച്ച രാത്ര മുതൽ ഞായറാഴ്‌ച്ച വരെ അടച്ചിടുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയത്.

ഇതോടെ വെള്ളിയാഴ്‌ച്ച മുതൽ യാത്രക്കൊരുങ്ങുന്നവർ ദുരിത്തിലാകും. ഗെയർ ഡി ലിയോൺ വഴി ഈ ദിവസങ്ങളിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നതല്ല. എന്നാൽ മെട്രോ ആർഇആർ സർവ്വീസുകൾ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നതായിരിക്കും.

എന്നാൽ ആർഈആർ ലൈനുകളായ ഡി ആൻഡ് ആർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ യാത്രക്കിറങ്ങുന്നവർ സർവ്വീസുകളുടെ സമയം ഉറപ്പാക്കിയ ശേഷം മാത്രം യാത്ര തിരിക്കണമെന്നും അധികൃതർ അറിയിച്ചു.