ഗാർലന്റ്(ഡാളസ്): ഗാർലന്റ് ഓട്ട്‌സ് ഡ്രൈവിലുള്ള എക്‌സോൺ കൺവീനിയന്റ് സ്റ്റോറിൽ അതിക്രമിച്ചു കടന്ന സ്റ്റോർ ക്ലാർക്ക് മനീഷ് പാണ്ഡയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിൽ ഡേരൽ നാഷ്(23), ചാവെസ് നാഷ്(19) എന്നിവരെ പൊലീസ് പിടികൂടി.പ്രതികളെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച നടന്ന വെടിവെപ്പിൽ പിടികൂടിയ പ്രതികൾ മറ്റു നിരവധി തട്ടിപ്പ്, പിടിച്ചുപറി കേസ്സുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.മൂന്നാമതൊരു പ്രതി കൂടി കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇയ്യാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.ഏഴുവർഷമായി ഇവിടെ ജോലിചെയ്യുന്ന മനീഷ് പാണ്ഡെയുടെ ഭാര്യ പത്തുമാസം ഗർഭിണിയാണ്. ആദ്യം കുഞ്ഞിനെ ഒരു നോക്കു പോലും കാണാൻ കഴിയാതെ ഭർത്താവ് മരിച്ചതിൽ ഭാര്യ അതീവ ദുഃഖിതയാണ്.ഇന്നു ബുധനാഴ്ച സ്റ്റോറിനു മുമ്പിൽ പാണ്ഡെക്കു വേണ്ടി പ്രത്യേക വിജിൽ നടത്തിയിരുന്നു.