- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർലൻഡ് സെന്റ് തോമസ് ഫൊറോനയും ഇനി കാരുണ്യത്തിന്റെ തീർത്ഥാടനകേന്ദ്രം
ഡാളസ്: ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയവും ഇനി കാരുണ്യത്തിന്റെ തീർത്ഥാടനകേന്ദ്രം. ഈസ്റ്റർ ഉയിർപ്പ് തിരുനാളിൽ നടന്ന തിരുക്കർമങ്ങളിൽ, ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ദേവാലയത്തിന്റെ പ്രധാന വാതിൽ വിശുദ്ധ കവാടമായി തുറന്നു കരുണയുടെ വർഷത്തിന് ഔപചാരിക തുടക്കം കുറിച്ചു, പതാക സ്ഥാപിച്ചു. കരുണയുടെ ഗാനങ്ങളാലപിച്ചു ദൈവജനം ഒന്നുചേർന്ന് പ്രധാനകവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു. ഫ്രാൻസിസ് മാർപാപ്പ സാർവത്രിക സഭയിൽ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വർഷത്തിന്റെ ഭാഗമായായി അമേരിക്കയിലെ സീറോ മലബാർ രൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന ഒൻപത് ദേവാലയങ്ങളിലൊന്നാണു ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയം. വിശ്വാസികൾക്കു സീറോ മലബാർ രൂപതയിലെ ഈ ഒൻപതു കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒരു ദേവാലയത്തിന്റെ പ്രധാന വാതിലിൽക്കൂടി പ്രവേശിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ അവസരമുണ്ട് . തുടർന്ന് നടന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകളിൽ മാർ ജോയ് ആലപ്പാട്ട് പ്രധാന കാർമ്മികനും, ഫൊറോന വികാരി
ഡാളസ്: ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയവും ഇനി കാരുണ്യത്തിന്റെ തീർത്ഥാടനകേന്ദ്രം. ഈസ്റ്റർ ഉയിർപ്പ് തിരുനാളിൽ നടന്ന തിരുക്കർമങ്ങളിൽ, ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ദേവാലയത്തിന്റെ പ്രധാന വാതിൽ വിശുദ്ധ കവാടമായി തുറന്നു കരുണയുടെ വർഷത്തിന് ഔപചാരിക തുടക്കം കുറിച്ചു, പതാക സ്ഥാപിച്ചു. കരുണയുടെ ഗാനങ്ങളാലപിച്ചു ദൈവജനം ഒന്നുചേർന്ന് പ്രധാനകവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു.
ഫ്രാൻസിസ് മാർപാപ്പ സാർവത്രിക സഭയിൽ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വർഷത്തിന്റെ ഭാഗമായായി അമേരിക്കയിലെ സീറോ മലബാർ രൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന ഒൻപത് ദേവാലയങ്ങളിലൊന്നാണു ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയം. വിശ്വാസികൾക്കു സീറോ മലബാർ രൂപതയിലെ ഈ ഒൻപതു കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒരു ദേവാലയത്തിന്റെ പ്രധാന വാതിലിൽക്കൂടി പ്രവേശിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ അവസരമുണ്ട് .
തുടർന്ന് നടന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകളിൽ മാർ ജോയ് ആലപ്പാട്ട് പ്രധാന കാർമ്മികനും, ഫൊറോന വികാരി ഫാ. ജോഷി എളമ്പശേരിൽ, ഒക്ലഹോമ ഇടവക വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ എന്നിവർ സഹകാർമികരുമായിരുന്നു. മാർ ആലപ്പാട്ട് വിശ്വാസികൾക്ക് ഉയിർപ്പുദിന മംഗളങ്ങൾ നേർന്നു, ഉയിർപ്പുതിരുനാൾ സന്ദേശം പങ്കുവച്ചു. വിരുന്നുകളോടെ ആഘോഷങ്ങൾക്ക് സമാപ്തിയായി. ഫൊറോനയിലെ മറ്റ് ഇടവകകളിൽനിന്നും വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ