ബാംഗ്ലൂർ: കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15-മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ആസ്‌ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്. പുരസ്‌കാരദാനച്ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നു ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ അറിയിച്ചു.

ആസ്‌ട്രേലിയയിലെ എന്റെ കേരളം സംഘടനയാണ് 15 -ാ മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നത്.