- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഗർഷോം പുരസ്‌കാരങ്ങൾ നാളെ ദുബായിൽ വിതരണം ചെയ്യും
ദുബായ്: സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാൻ ഗർഷോം ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. പി എ ഇബ്രാഹിം (ദുബായ്), പ്രശാന്ത് മംഗത്തു (അബുദാബി), അബ്ദുൽ മജീദ് (സൗദി അറേബ്യ), സ്‌പെല്ലിങ് ബീ അവാർഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്‌സർലൻഡ്), പ്രമോദ് മംഗത്തു (അബുദാബി), അനിൽകുമാർ വാസു (ദുബായ്), ടിനോ തോമസ് (ബാംഗ്ലൂർ) എന്നിവരാണ് 12 മത് ഗർഷോം പുരസ്‌കാരങ്ങൾക്ക് അർഹരായത്. പ്രവാസി റിട്ടേണി പുരസ്‌കാരത്തിന് കോട്ടയത്തെ മംഗോ മെഡോസ് സ്ഥാപകൻ എൻ കെ കുരിയൻ (കോട്ടയം) അർഹനായി. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോൻകൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റിയെയും തിരഞ്ഞെടുത്തു. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്‌കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡിസംബർ 1
ദുബായ്: സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാൻ ഗർഷോം ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
ഡോ. പി എ ഇബ്രാഹിം (ദുബായ്), പ്രശാന്ത് മംഗത്തു (അബുദാബി), അബ്ദുൽ മജീദ് (സൗദി അറേബ്യ), സ്‌പെല്ലിങ് ബീ അവാർഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്‌സർലൻഡ്), പ്രമോദ് മംഗത്തു (അബുദാബി), അനിൽകുമാർ വാസു (ദുബായ്), ടിനോ തോമസ് (ബാംഗ്ലൂർ) എന്നിവരാണ് 12 മത് ഗർഷോം പുരസ്‌കാരങ്ങൾക്ക് അർഹരായത്. പ്രവാസി റിട്ടേണി പുരസ്‌കാരത്തിന് കോട്ടയത്തെ മംഗോ
മെഡോസ് സ്ഥാപകൻ എൻ കെ കുരിയൻ (കോട്ടയം) അർഹനായി. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോൻകൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റിയെയും തിരഞ്ഞെടുത്തു. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്‌കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഡിസംബർ 1 നു (വെള്ളിയാഴച) വൈകുന്നേരം ഏഴിന് ദുബായ് അറ്റ്‌ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. യു എ ഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.