- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു; പരുക്കേറ്റ മലയാളിയുടെ നില ഗുരുതരം
മനാമ: ബഹ്‌റൈൻ ഹിദ്ദിലെ താമസ സ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽ അമീൻ കാർഗോ ക്‌ളിയറൻസ് കമ്പനി എക്കൗണ്ടന്റ് തമിഴ്‌നാട് രാമനാട് തിരുപ്പാളൈക്കുടി സ്വദേശി ശിവനാഥൻ കാർമേഘം (43 ) മരിച്ചു. അപകടത്തിൽ പരിക്കേറ്റ അതേ കമ്പനിയിലെ ഹെവിട്രക്ക് ഡ്രൈവർ പറവൂർ സ്വദേശി അംബുജാക്ഷൻ(54) സൽമാനിയ ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം മൂന്നിനാണ് അപകടം സംഭവിച്ചത്. അംബുജാക്ഷൻ പാചകം ചെയ്യുകയും ശിവനാഥൻ അതിനു സമീപം നിൽക്കുകയുമായിരുന്നു.പെട്ടെന്ന് സിലിണ്ടറിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ഗുരുതരമായ പൊള്ളലേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ശിവനാഥൻ മരിച്ചത്. ശിവനാഥന്റെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണുള്ളത്. കമ്പനിയുടെയും തമിഴ്‌നാട് ഒ.ഐ.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. പതിനഞ്ച് വർഷമായി ബഹ്‌റിനിലെ അൽഅമീൻ ട്രാൻസ്‌പോർട്ട് കമ്പ
മനാമ: ബഹ്‌റൈൻ ഹിദ്ദിലെ താമസ സ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽ അമീൻ കാർഗോ ക്‌ളിയറൻസ് കമ്പനി എക്കൗണ്ടന്റ് തമിഴ്‌നാട് രാമനാട് തിരുപ്പാളൈക്കുടി സ്വദേശി ശിവനാഥൻ കാർമേഘം (43 ) മരിച്ചു.
അപകടത്തിൽ പരിക്കേറ്റ അതേ കമ്പനിയിലെ ഹെവിട്രക്ക് ഡ്രൈവർ പറവൂർ സ്വദേശി അംബുജാക്ഷൻ(54) സൽമാനിയ ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം മൂന്നിനാണ് അപകടം സംഭവിച്ചത്. അംബുജാക്ഷൻ പാചകം ചെയ്യുകയും ശിവനാഥൻ അതിനു സമീപം നിൽക്കുകയുമായിരുന്നു.പെട്ടെന്ന് സിലിണ്ടറിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.
ഗുരുതരമായ പൊള്ളലേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ശിവനാഥൻ മരിച്ചത്. ശിവനാഥന്റെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണുള്ളത്. കമ്പനിയുടെയും തമിഴ്‌നാട് ഒ.ഐ.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
പതിനഞ്ച് വർഷമായി ബഹ്‌റിനിലെ അൽഅമീൻ ട്രാൻസ്‌പോർട്ട് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു ശിവനാഥൻ. ശിവനാഥന്റെ മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം.അംബുജാക്ഷൻ ഇതേ കമ്പനിയിൽ തന്നെ ട്രക്ക് ഡ്രൈവർ ആണ്.