- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരായ യുവതിക്കും കുഞ്ഞിനും ഗുരുതര പരുക്ക്; അപകടം നടന്നത് നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിൽ
ദുബായ്: ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരായ യുവതിക്കും കുട്ടിക്കും പരുക്കേറ്റു. നിരവധിമലയാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന അൽ ഖെയ്ൽ കമ്മ്യൂണിറ്റിയിലെ അപാർട്ട്മെന്റിൽ ആണ് ഇന്നലെ സ്ഫോടനം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഞ്ച് നില കെട്ടിടത്തിലെ സ്‌ഫോടനത്തിന് കാരണം.അപകടത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.അപാർട്ട്മെന്റിന്റെ അഞ്ചാം നിലയിലാണ് സ്ഫോടനം ഉണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നില ഭാഗികമായി തകർന്നു. പൊലീസ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേന അംഗങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരുക്കേറ്റ യുവതിയേയും കുട്ടിയേയും രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.ഇരുവരേയും റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദുബായ്: ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരായ യുവതിക്കും കുട്ടിക്കും പരുക്കേറ്റു. നിരവധിമലയാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന അൽ ഖെയ്ൽ കമ്മ്യൂണിറ്റിയിലെ അപാർട്ട്മെന്റിൽ ആണ് ഇന്നലെ സ്ഫോടനം ഉണ്ടായത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഞ്ച് നില കെട്ടിടത്തിലെ സ്‌ഫോടനത്തിന് കാരണം.അപകടത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.അപാർട്ട്മെന്റിന്റെ അഞ്ചാം നിലയിലാണ് സ്ഫോടനം ഉണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നില ഭാഗികമായി തകർന്നു. പൊലീസ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേന അംഗങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരുക്കേറ്റ യുവതിയേയും കുട്ടിയേയും രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.ഇരുവരേയും റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story