- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ്സിഡിയില്ലാത്ത പാലചകവാതക സിലിണ്ടറുകളൂടെ വിലയിൽ വർദ്ധന; 11.34 കിലോഗ്രോം സിലിണ്ടറിന് മൂന്ന് ദിർഹം വർധിച്ച് 46 ദിർഹും 22.68 കിലോഗ്രാം സിലിണ്ടറിന് 92 ദിർഹവും പുതുക്കിയ വില
അബൂദബി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളൂടെ സെപ്റ്റംബർ മാസത്തെ വില അഡ്നോക് പ്രഖ്യാപിച്ചു. 11.34 കിലോഗ്രോം സിലിണ്ടറിന് (25 പൗണ്ട്) മൂന്ന് ദിർഹം വർധിച്ച് 46 ദിർഹമായി. കഴിഞ്ഞ മാസം 43 ദിർഹമായിരുന്നു. 22.68 കിലോഗ്രാം (50 പൗണ്ട്) സിലിണ്ടർ വില 86 ദിർഹത്തിൽനിന്ന് 92 ദിർഹമായി കൂടി. ആറ് ദിർഹമാണ് കൂടിയത്. ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുത്ത് വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ മാസവും സിലിണ്ടർ വില നിശ്ചയിക്കുന്നതെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സഈദ് മുബാറക് ആൽ റഷ്ദി പറഞ്ഞു. ആഗോളാടിസ്ഥാനത്തിലുള്ള വിലമാറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് യു.എ.ഇയിലും വില തീരുമാനിക്കുന്നത്. റഹാൽ ഇ-വാതക കാർഡുള്ള സബ്സിഡി വിഭാഗത്തിലുള്ളവർക്ക് 11.34 കിലോേഗ്രാം സിലിണ്ടർ 20 ദിർഹത്തിനും 22.68 കിലോഗ്രാം സിലിണ്ടർ 30 ദിർഹത്തിനും ലഭിക്കും.
അബൂദബി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളൂടെ സെപ്റ്റംബർ മാസത്തെ വില അഡ്നോക് പ്രഖ്യാപിച്ചു. 11.34 കിലോഗ്രോം സിലിണ്ടറിന് (25 പൗണ്ട്) മൂന്ന് ദിർഹം വർധിച്ച് 46 ദിർഹമായി. കഴിഞ്ഞ മാസം 43 ദിർഹമായിരുന്നു.
22.68 കിലോഗ്രാം (50 പൗണ്ട്) സിലിണ്ടർ വില 86 ദിർഹത്തിൽനിന്ന് 92 ദിർഹമായി കൂടി. ആറ് ദിർഹമാണ് കൂടിയത്. ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുത്ത് വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ മാസവും സിലിണ്ടർ വില നിശ്ചയിക്കുന്നതെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സഈദ് മുബാറക് ആൽ റഷ്ദി പറഞ്ഞു.
ആഗോളാടിസ്ഥാനത്തിലുള്ള വിലമാറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് യു.എ.ഇയിലും വില തീരുമാനിക്കുന്നത്. റഹാൽ ഇ-വാതക കാർഡുള്ള സബ്സിഡി വിഭാഗത്തിലുള്ളവർക്ക് 11.34 കിലോേഗ്രാം സിലിണ്ടർ 20 ദിർഹത്തിനും 22.68 കിലോഗ്രാം സിലിണ്ടർ 30 ദിർഹത്തിനും
ലഭിക്കും.
Next Story