വീടുകളിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുന്നത് ഫിദ്ദയിൽ പതിവാകുന്നതായി പരാതി. ഫിദ്ദയിലെ പല വീടുകളിൽ നിന്നും കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.

പകൽ സമയങ്ങളിൽ പോലും സിലിണ്ടർ മോഷണം നടക്കുന്നുണ്ടെന്നും മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യവുമായി പ്രാദേശിക വാസികൾ രംഗത്തെത്തിയിരിക്കുകയാണ്.

സിലിണ്ടർ മാത്രമല്ല മറ്റ് പല സാധനങ്ങളും മോഷണം പോകുന്നുണ്ട്. സിലിണ്ടർ മോഷണത്തെ ഗൗരവമായി കാണണമെന്നും മോഷണം പോകുന്ന സിലിണ്ടറുകൾ ആക്രമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.