- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ കുറയുന്നു; 20 മാസത്തിനുള്ളിൽ കുറയ്ക്കുന്നത് മൂന്നാം തവണ; ആറര ലക്ഷം ഉപയോക്താക്കൾക്ക് ഗുണകരമാകും
ഡബ്ലിൻ: ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ കുറയ്ക്കാൻ ബോർഡ് ഗ്യാസ് എനർജി വീണ്ടും തീരുമാനിച്ചു. 20 മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ബോർഡ് ഗ്യാസ് നിരക്കു വെട്ടിക്കുറയ്ക്കുന്നത്. ഇലക്ട്രിസിറ്റി നിരക്കിൽ അഞ്ചു ശതമാനവും ഗ്യാസ് നിരക്കിൽ 2.5 ശതമാനവുമാണ് ഇളവു വരുത്തുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകളിൽ ഇളവു വരുത്തിയതോടെ ശരാശരി കുടുംബത്തിന് വർഷം 67 യൂറോയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ രാജ്യത്ത് കുറഞ്ഞ നിരക്കിൽ ഗ്യാസ്, ഇലക്ട്രിസിറ്റി ലഭ്യമാകുന്നത് ബോർഡ് ഗ്യാസ് എനർജി ഉപയോക്താക്കൾക്കാണ്. 2016 ഒക്ടോബർ ഒന്നു മുതൽ റെസിഡൻഷ്യൽ ഗ്യാസ്, ഇലക്ട്രിസിറ്റി കസ്റ്റമേഴ്‌സിന് പുതിയ നിരക്ക് അനുഭവിക്കാം. രാജ്യത്തെ ആറര ലക്ഷം ബോർഡ് ഗ്യാസ് ഉപയോക്താക്കൾക്കാണ് നിരക്ക് കുറവുകൊണ്ട് പ്രയോജനം ലഭിക്കുക. രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ഗ്യാസും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ നിരക്ക് കുറച്ചിരിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 2016 ഒക്ടോബർ മുതലാകും പുതിയ നിരക്ക് നിലവിൽ വരിക.
ഡബ്ലിൻ: ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ കുറയ്ക്കാൻ ബോർഡ് ഗ്യാസ് എനർജി വീണ്ടും തീരുമാനിച്ചു. 20 മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ബോർഡ് ഗ്യാസ് നിരക്കു വെട്ടിക്കുറയ്ക്കുന്നത്. ഇലക്ട്രിസിറ്റി നിരക്കിൽ അഞ്ചു ശതമാനവും ഗ്യാസ് നിരക്കിൽ 2.5 ശതമാനവുമാണ് ഇളവു വരുത്തുന്നത്.
ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകളിൽ ഇളവു വരുത്തിയതോടെ ശരാശരി കുടുംബത്തിന് വർഷം 67 യൂറോയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ രാജ്യത്ത് കുറഞ്ഞ നിരക്കിൽ ഗ്യാസ്, ഇലക്ട്രിസിറ്റി ലഭ്യമാകുന്നത് ബോർഡ് ഗ്യാസ് എനർജി ഉപയോക്താക്കൾക്കാണ്. 2016 ഒക്ടോബർ ഒന്നു മുതൽ റെസിഡൻഷ്യൽ ഗ്യാസ്, ഇലക്ട്രിസിറ്റി കസ്റ്റമേഴ്‌സിന് പുതിയ നിരക്ക് അനുഭവിക്കാം.
രാജ്യത്തെ ആറര ലക്ഷം ബോർഡ് ഗ്യാസ് ഉപയോക്താക്കൾക്കാണ് നിരക്ക് കുറവുകൊണ്ട് പ്രയോജനം ലഭിക്കുക. രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ഗ്യാസും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ നിരക്ക് കുറച്ചിരിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 2016 ഒക്ടോബർ മുതലാകും പുതിയ നിരക്ക് നിലവിൽ വരിക. വളരെ പെട്ടെന്ന് മാറികൊണ്ടിരിക്കുന്ന മാർക്കറ്റാണ് അയർലണ്ടിലേതെന്നാണ് ഗ്യാസ് എനർജി ബോഡിന്റെ മാനേജിങ് ഡയറക്ടറായ ദാവ് കിറ്വാൻ അറിയിച്ചിരിക്കുന്നത്. കൂടാതെ ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റ് നടത്തുന്നവർക്കു അഞ്ചു ശതമാനം കൂടി ഇളവ് കമ്പനി അനുവദിക്കുന്നുണ്ട്.