ന്നലെ ഉച്ചയോടെ പ്രധാനമന്ത്രി ഓഫിസിന് സമീപം ഗ്യാസ് പൈപ്പിലുണ്ടായ ചോർച്ച ഭീതി പടർത്തി. ഗ്യാസ് പടർന്നതോടെ ഈ പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തു. വെല്ലിങ്ടൺ സ്ട്രിറ്റിലെ ലാഗ്വിയൻ ബ്ലോക്കിലെ ജനങ്ങളെയാണ് മാറ്റിയത്.

ഗ്യാസ് പരക്കാൻ തുടങ്ങിയതോടെ ഈ ഭാഗത്തേക്കുള്ള ജനങ്ങളുടെ സഞ്ചാരവും ഗതാഗതവും പൊലീസ് ഏറെ പരിശ്രമിച്ചാണ് തിരിച്ചുവിട്ടത്. തുടർന്ന് ഈ പ്രദേശത്തുള്ളവരെയും മാറ്റി പാർപ്പിച്ചു. റോഡുകൾ മിക്കവയും അടച്ചിട്ടു.ഇന്നലെ ഉച്ചയോടെ വളരെ വലിയ ശബ്ദത്തോടെയാണ് ഗ്യാസ് പൈപ്പ് പൊട്ടി മണം പരന്ന് തുടങ്ങിയതെന്ന് അനുഭവസ്ഥർ പറയുന്നു.

ഓട്ടവ ലൈറ്റ് റെയിൽ ട്രാൻസിറ്റ് പദ്ധതിയുടെ ഭാഗമായി നടന്ന അറ്റകുറ്റപണികൾക്കിടിയിലാണ് ഗ്യാസ് പടർന്നതെന്നാണ് സൂചന.ഗ്യാസ് പടർന്നതിനെ തുടർന്ന് എൻബ്രിഡ്ജ് ഗ്യാസ് ഓഫ് ആക്കിയിട്ടുണ്ട്. പൊലീസും അഗനിശമന സേനാംഗങ്ങളും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നഗരത്തിനെ പൂർവ്വ സ്ഥിതിയിലെത്തിക്കുകയും കുടിയൊഴുപ്പിച്ചവർ താമസസ്്ഥലങ്ങളിൽ സുരക്ഷിതാരായെത്തിക്കുകയും ചെയ്തു.