പാചക വാചക വില വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ആം ആദ്മിപാർട്ടി രംഗത്ത്. മാസം തോറും, 4 രൂപ വീതം വർധിപ്പിച്ചു, പാചക വാതക സബ്‌സിഡി മാർച്ച്മാസത്തോടെ പൂർണ്ണമായും നിർത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി വരുംദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

കേന്ദ്രസർക്കാർ പല രീതിയിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് തുടരുന്നത്. കോടിക്കണക്കിനു പേർ സബ്‌സിഡി ഉപേക്ഷിച്ചു എന്ന് കോടികൾ പരസ്യത്തിനുചിലവഴിച്ചു കൊട്ടിഘോഷിക്കുന്ന സർക്കാർ ജനങ്ങളെ വന്ജിക്കുകയായിരുന്നു.