ഡാളസ്: ഹാർവി ചുഴലിക്കാറ്റ് ഹൂസ്റ്റണിൽ റിഫൈനറി പ്രവർത്തനങ്ങൾതടസ്സപ്പെടുത്തുകയും ഇന്ധന ഉത്പാദനം കുറയുകയും ചെയ്തതിന തുടർന്ന് ടെക്സസിലെ ഡാളസ് ഉൾപ്പടെയുള്ള പ്രധന നഗരങ്ങലിൽ ഇന്ധന ക്ഷാമംരൂക്ഷമായി. ഇന്നലെ വരെ ഗ്യാലന് 2.19 ഡോളർ നിന്നിടത്ത് ഇന്നു രാവിലെ2.49 ആയി ഉയർന്നു. വൈകുന്നേരമായതോടെ 2.79 ഡോളർ വരെ ഉയരുകയുംചെയ്തുവെന്നു മാത്രമല്ലപല ഗ്യാസ് സ്റ്റേഷനുകളിലും സ്റ്റോക്ക് ഇല്ല എന്നബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാർലന്റ്, മസ്‌കീറ്റ്, റോലറ്റ്തുടങ്ങിയ സിറ്റികളിൽ ഇന്ധനം വാങ്ങുന്നതിന് എത്തിച്ചേർന്ന വാഹനങ്ങളുടെനീണ്ടനിരതന്നെയാണ് വൈകുന്നേരം ദൃശ്യമായത്.

ഈ അവസരം മുതലെടുത്ത് ഗ്യാസ് സ്റ്റേഷൻ ഉടമകൾ വില വർധിപ്പിച്ചതിനെടെക്സസ് എ.ജി നിശിത ഭാഷയിൽ വിമർശിച്ചു. നിലവിൽസ്റ്റോക്കില്ലാതെയാണ് ഉടമകൾ വിലവർധിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയായതോടെ സ്റ്റോക്ക് തീർന്നതിനാൽ പല ഗ്യാസ്സ്റ്റേഷനുകളും അടഞ്ഞുകിടന്നു. ഇന്ധനക്ഷാമം ഏതുവരെ നീളുമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവർ