വാഷിങ്ടൻ: ഗ്യാസിന്റെ വിലയിൽ വൻ വർധനവ്. കഴിഞ്ഞവർഷമുണ്ടായിരുന്നതിനേക്കാൾ 31 ശതമാനം വർധനവാണ് ഗ്യാസിന്റെ വിലയിൽഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മെമോറിയൽ ഡേയിലുണ്ടായിരുന്നഗ്യാസിന്റെ വിലയേക്കൾ വൻവർധനവാണ് ഈ വർഷത്തെ മെമോറിയൽ ഡേയിൽഉണ്ടായിരിക്കുന്നതെന്ന് ട്രിപ്പിൾ എ നടത്തിയ പഠനത്തിൽചൂണ്ടിക്കാണിക്കുന്നു.

ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്നതോടെയാണ്അമേരിക്കയിൽ ശരാശരി വില 2.67 സെന്റായി ഉയർന്നു. മെമോറിയൽ ഡേവീക്കിൽ 41.5 മില്യൻ അമേരിക്കക്കാരാണ് റോഡുമാർഗം ദീർഘയാത്രനടത്തുന്നതിന് തയ്യാറെടുക്കുന്നതെന്ന് സർവ്വേയിൽ പറയുന്നു.

ന്യൂയോർക്ക്, ന്യൂജഴ്സി, ഷിക്കാഗോ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളിൽഗ്യാസിന്റെ വില ഇതിനകം 3 ഡോളറിൽ കവിഞ്ഞിട്ടുണ്ട്. വാഷിങ്ടനിൽകഴിഞ്ഞവർഷം ഇതേസമയം 2.85 ആയിരുന്ന ഗ്യാസിന്റെ വില നിലവിൽ 3.45 ആയിവർധിച്ചിട്ടുണ്ട്. കലിഫോർണിയ, ഹവായ എന്നിവിടങ്ങളിൽ 3.70 ഡോളറാണ്ഒരു ഗ്യാലൻ ഗ്യാസിന്റെ വില. ഗ്യാസിന്റെ വില ഉയർന്നതോടെ നിത്യോപയോഗസാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.

ഗ്യാസ് വില ഇത്ര വർധിച്ചിട്ടും രാഷ്ട്രീയ പാർട്ടികളോ സംഘടനകളോപ്രതിഷേധിക്കുകയോ, ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നത്പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.