- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോണുകൾ വരുത്തിവെച്ചൊരു വിനയേ..! ഗാത്വിക്ക് എയർപോർട്ടിലെ മുഴുവൻ സർവീസുകളും ഇന്നലെ രാത്രി മുതൽ റദ്ദ് ചെയ്തു; ലാൻഡിംഗിനെത്തിയ വിമാനങ്ങൾ യൂറോപ്പിലെ പല എയർപോർട്ടുകളിലേക്ക് തിരിച്ചയച്ചു; റൺവേ പൂർണമായും പൊലീസ് നിയന്ത്രണത്തിൽ; അനേകം യാത്രക്കാർ കുടുങ്ങി
ഗാത്വിക്ക: രണ്ട് ഡ്രോണുകൾ വിമാനത്താവളത്തിനരികെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധിയാൽ ഇന്നലെ രാത്രി മുതൽ ഗാത്വിക് എയർപോർട്ടിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഇവിടെ ലാൻഡിംഗിനായെത്തിയ വിമാനങ്ങൾ യൂറോപ്പിലെ പല എയർപോർട്ടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. റൺവേ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. തൽഫലമായി അനേകം യാത്രക്കാർ ഇവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. രണ്ട് ഡ്രോണുകൾ എയർട്രാഫിക്ക് കൺട്രോൾ ഏരിയക്കടുത്ത് കൂടെ കടന്ന് പോയതാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നത്. മറ്റേതെങ്കിലും അനധികൃത മെഷീനുകളുണ്ടോയെന്നറിയുന്നതിനായി എയറോഡ്രോമും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും അരിച്ച് പെറുക്കേണ്ടി വന്നതിനാലാണ് വിമാനങ്ങൾ ഇവിടെ ഇറങ്ങുന്നത് റദ്ദാക്കിയത്. ഇതിനെ തുടർന്ന് 24ൽ അധികം വിമാനങ്ങളാണ് യൂറോപ്പിലാകമാനമുള്ള വിവിധ എയർപോർട്ടുകളിലേക്ക് തിരിച്ച് വിടേണ്ടി വന്നിരിക്കുന്നത്. പാരീസ്, ആംസ്ട്രർഡാം, സ്റ്റാൻസ്റ്റെഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ, കാർഡിഫ്, ലുട്ടൻ, ബെർമിങ്ഹാം, തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ്
ഗാത്വിക്ക: രണ്ട് ഡ്രോണുകൾ വിമാനത്താവളത്തിനരികെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധിയാൽ ഇന്നലെ രാത്രി മുതൽ ഗാത്വിക് എയർപോർട്ടിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഇവിടെ ലാൻഡിംഗിനായെത്തിയ വിമാനങ്ങൾ യൂറോപ്പിലെ പല എയർപോർട്ടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. റൺവേ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. തൽഫലമായി അനേകം യാത്രക്കാർ ഇവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. രണ്ട് ഡ്രോണുകൾ എയർട്രാഫിക്ക് കൺട്രോൾ ഏരിയക്കടുത്ത് കൂടെ കടന്ന് പോയതാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നത്.
മറ്റേതെങ്കിലും അനധികൃത മെഷീനുകളുണ്ടോയെന്നറിയുന്നതിനായി എയറോഡ്രോമും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും അരിച്ച് പെറുക്കേണ്ടി വന്നതിനാലാണ് വിമാനങ്ങൾ ഇവിടെ ഇറങ്ങുന്നത് റദ്ദാക്കിയത്. ഇതിനെ തുടർന്ന് 24ൽ അധികം വിമാനങ്ങളാണ് യൂറോപ്പിലാകമാനമുള്ള വിവിധ എയർപോർട്ടുകളിലേക്ക് തിരിച്ച് വിടേണ്ടി വന്നിരിക്കുന്നത്. പാരീസ്, ആംസ്ട്രർഡാം, സ്റ്റാൻസ്റ്റെഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ, കാർഡിഫ്, ലുട്ടൻ, ബെർമിങ്ഹാം, തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങളെ തിരിച്ച് വിട്ടിരുന്നത്. തൽഫലമായി കടുത്ത യാത്രാ തടസങ്ങൾ മൂലം അനേകം യാത്രക്കാരാണ് വലഞ്ഞത്.
ഇതിനെ തുടർന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനായി നിരവധി യാത്രക്കാർക്കാണ് മണിക്കൂറുകളോളം കോച്ചുകളിൽ സഞ്ചരിക്കേണ്ടി വന്നിരിക്കുന്നത്. ഇന്നലെ നടന്ന ഈ സംഭവം ഇന്ന് രാവിലത്തെ വിമാനങ്ങളെ കൂടി ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.ഇത്തരത്തിൽ അനധികൃതമായി വിമാനത്താവളത്തിനടുത്ത് കൂടി പറന്ന ഡ്രോണുകളെയും അവയുടെ ഓപ്പറേറ്റർമാരെയും തിരിച്ചറിയുന്നിതിനായി ഒരു പൊലീസ് ഹെലികോപ്റ്ററിനെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. ഇന്നലത്തെ സംഭവത്തെ തുടർന്ന് തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത്തരമൊരു സംഭവം അരങ്ങേറി വിമാനങ്ങൾ വഴിതിരിച്ച് വിടുന്ന വിവരം കൃത്യമായി അറിയിക്കാൻ ഗാത്വിക് എയർപോർട്ടിന് കഴിഞ്ഞില്ലെന്ന ആരോപണവുമായി നിരവധി യാത്രക്കാർ മുന്നോട്ട് വന്നിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർക്ക് കണക്ഷൻ വിമാനങ്ങൾ കിട്ടാതെ പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചിലർക്ക് വഴിതിരിച്ച് വിട്ട് മറ്റ് വിമാനത്താവളങ്ങളിൽ പരിശോധനകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വന്നിരുന്നു.
വിമാനങ്ങൾ റദ്ദ് ചെയ്യേണ്ടി വരുകയും വഴിതിരിച്ച് വിടുകയും ചെയ്യേണ്ടി വന്നതിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ബ്രിട്ടീഷ് എയർവേസ് രംഗത്തെത്തിയിരുന്നു. സമീപകാലത്ത് യുകെയിൽ ഡ്രോണുകൾ വിമാനങ്ങൾക്ക് അപകടഭീഷണിയുയർത്തിക്കൊണ്ട് തൊട്ട് തൊട്ടില്ലെന്ന മട്ടിൽ പറക്കുന്ന സംഭവങ്ങൾ പതിവാണ്.