- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ മത്സരത്തിൽ പ്രായത്തട്ടിപ്പ് നടത്തിയ ഗൗരവ് മുഖിക്ക് ആറു മാസത്തെ സസ്‌പെൻഷൻ; 28കാരനായ ഫുട്ബോൾ താരം ഗ്രൗണ്ടിലിറങ്ങിയത് 16കാരൻ ആണെന്ന വ്യാജേന; ഐഎസ്എല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന വിശേഷണത്തോടെ കളിക്കളത്തിൽ ഇറങ്ങിയ താരം മുമ്പും പ്രായത്തട്ടിപ്പു നടത്തിയിട്ടുള്ളയാൾ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പ്രായത്തട്ടിപ്പു നടത്തിയ ജംഷദ്പൂർ എഫ്‌സിയുടെ ഗൗരവ് മുഖിക്ക് ആറുമാസത്തെ സസ്‌പെൻഷൻ. ഒക്ടോബറിൽ നടന്ന ഐഎസ്എൽ മത്സരത്തിലാണ് ഇരുപത്തെട്ടുകാരനായ ഗൗരവ് മുഖി പതിനാറുകാരനാണെന്ന വ്യാജേന കളിക്കളത്തിൽ ഇറങ്ങിയത്. ബംഗളൂരു എഫ്.സി - ജംഷദ്പുർ മത്സരത്തിലാണ് ഐഎസ്എല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന വിശേഷണത്തോടെയാണ് ഗൗരവ് മുഖി കളിക്കാനിറങ്ങിയത്. 16 വയസാണ് ഗൗരവ് മുഖിക്കെന്ന് ഐ.എസ്.എൽ അധികൃതരും പറഞ്ഞിരുന്നു. കമന്റേറ്റർമാരും ഇത്തരത്തിൽ തന്നെയാണ് താരത്തെ പരിചയപ്പെടുത്തിയത്. ബംഗളൂരുവിനെതിരേ ഗോൾ നേടിയതോടെ ഐഎസ്എല്ലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരുന്നു. വിവിധ മാധ്യമങ്ങൾ റെക്കോഡ് സംബന്ധിച്ച വിവരങ്ങൾക്കായി എ.ഐ.എഫ്.എഫിനെ സമീപിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. 2015-ൽ നടന്ന ദേശീയ അണ്ടർ 15 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഝാർഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. എന്നാൽ ടൂർണമെന്റ് വിജയിച്ച ഝാർഖണ്ഡിൽ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ എ.ഐ.എഫ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പ്രായത്തട്ടിപ്പു നടത്തിയ ജംഷദ്പൂർ എഫ്‌സിയുടെ ഗൗരവ് മുഖിക്ക് ആറുമാസത്തെ സസ്‌പെൻഷൻ. ഒക്ടോബറിൽ നടന്ന ഐഎസ്എൽ മത്സരത്തിലാണ് ഇരുപത്തെട്ടുകാരനായ ഗൗരവ് മുഖി പതിനാറുകാരനാണെന്ന വ്യാജേന കളിക്കളത്തിൽ ഇറങ്ങിയത്.
ബംഗളൂരു എഫ്.സി - ജംഷദ്പുർ മത്സരത്തിലാണ് ഐഎസ്എല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന വിശേഷണത്തോടെയാണ് ഗൗരവ് മുഖി കളിക്കാനിറങ്ങിയത്. 16 വയസാണ് ഗൗരവ് മുഖിക്കെന്ന് ഐ.എസ്.എൽ അധികൃതരും പറഞ്ഞിരുന്നു. കമന്റേറ്റർമാരും ഇത്തരത്തിൽ തന്നെയാണ് താരത്തെ പരിചയപ്പെടുത്തിയത്. ബംഗളൂരുവിനെതിരേ ഗോൾ നേടിയതോടെ ഐഎസ്എല്ലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരുന്നു.
വിവിധ മാധ്യമങ്ങൾ റെക്കോഡ് സംബന്ധിച്ച വിവരങ്ങൾക്കായി എ.ഐ.എഫ്.എഫിനെ സമീപിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. 2015-ൽ നടന്ന ദേശീയ അണ്ടർ 15 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഝാർഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. എന്നാൽ ടൂർണമെന്റ് വിജയിച്ച ഝാർഖണ്ഡിൽ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ എ.ഐ.എഫ്.എഫ് കിരീടം തിരിച്ചുവാങ്ങിയിരുന്നു. ഇതിൽ പ്രായത്തട്ടിപ്പ് നടത്തിയവരിൽ ഗൗരവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഗൗരവ് മുഖിയുടെ ജനനം 2002-ലാണ് എന്നായിരുന്നു എ.ഐ.എഫ്.എഫിന്റെയും ഐ.എസ്.എലിന്റെയും റെക്കോർഡുകളിൽ. എന്നാൽ അത് തെറ്റാണെന്നും 1999-ലാണ് ഗൗരവ് ജനിച്ചത് എന്നും എ.ഐ.എഫ്.എഫ് വക്താവ് അറിയിച്ചു.