- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
96-ലൂടെ കുഞ്ഞുജാനുവായി എത്തിയ ഗൗരി ജി കിഷൻ സണ്ണി വെയ്ന്റെ നായികയായി മലയാളത്തിലേക്ക്; അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടു കൊണ്ട് സണ്ണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയ '96' എന്ന വിജയ് സേതുപതി ചിത്രത്തിനു ശേഷം ഗൗരി ജി കിഷൻ മലയാളത്തിൽ. തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് ആരാധകർക്കിടയിലേക്ക് കുഞ്ഞു ജാനുവായാണ് ഗൗരി എത്തിയത്. ഈ ഒറ്റ ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ച സന്തോഷത്തിലാണ് ഗൗരി ജി കിഷൻ. 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിൽ അഭിനയിക്കുന്നത്. സണ്ണി വെയ്‌നാണ് ഗൗരിയുടെ നായകൻ. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി സണ്ണി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. എസ് തുഷാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നവീന ടി മണിലാലാണ് കഥ. 2019 ൽ വേനലവധിക്ക് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ജാനകിയുടെ കുട്ടിക്കാലം അഭിനയത്തിലൂടെ അവിസ്മരണീയമാക്കിയ ഗൗരി പ്രേക്ഷകരുടെയാകെ മനം കവർന്നിരുന്നു. ഇന്നും 96- ലെ ഗൗരിയുടെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ഭാഗങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായും ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചും ത
തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയ '96' എന്ന വിജയ് സേതുപതി ചിത്രത്തിനു ശേഷം ഗൗരി ജി കിഷൻ മലയാളത്തിൽ. തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് ആരാധകർക്കിടയിലേക്ക് കുഞ്ഞു ജാനുവായാണ് ഗൗരി എത്തിയത്. ഈ ഒറ്റ ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ച സന്തോഷത്തിലാണ് ഗൗരി ജി കിഷൻ. 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിൽ അഭിനയിക്കുന്നത്.
സണ്ണി വെയ്‌നാണ് ഗൗരിയുടെ നായകൻ. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി സണ്ണി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. എസ് തുഷാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നവീന ടി മണിലാലാണ് കഥ. 2019 ൽ വേനലവധിക്ക് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന.
ജാനകിയുടെ കുട്ടിക്കാലം അഭിനയത്തിലൂടെ അവിസ്മരണീയമാക്കിയ ഗൗരി പ്രേക്ഷകരുടെയാകെ മനം കവർന്നിരുന്നു. ഇന്നും 96- ലെ ഗൗരിയുടെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ഭാഗങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായും ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചും താരത്തോടും സിനിമയോടുമുള്ള സ്‌നേഹം ആരാധകർ ഒന്നടങ്കം പങ്കുവയ്ക്കുന്നുണ്ട്. ഗൗരിയുടെ രണ്ടാമത്തെ സിനിമ ഏതായിരിക്കുമെന്നാണ് സിനിമ പ്രേമികൾ കാത്തിരുന്നത്.