- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷ് കൊല: കോഴിക്കോട്ടെ കലാകാരന്മാർ പ്രതിഷേധ വരയൊരുക്കി
കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ കലാകൂട്ടായ്മ 'നിറയൊഴിച്ച് നിശ്ശബ്ദമാക്കാനാവില്ല' എന്ന തലക്കെട്ടിൽ പ്രതിഷേധ വരയൊരുക്കി. ആർട്ടിസ്റ്റുകളും എഴുത്തുകാരും മാധ്യമപ്രവർത്തകരും ഒത്തുകൂടി വരച്ചും പറഞ്ഞും പ്രതിഷേധിച്ചപ്പോൾ ഫാസിസത്തിനെതിരെയുള്ള വേറിട്ട പ്രതികരണമായി മാറി. ടൗൺഹാളിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ വര പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ധീരയായ പത്രപ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷെന്നും, ജീവിച്ചിരിപ്പുള്ള ഗൗരിയെയാണ് ഫാസിസ്റ്റുകൾ ഭയപ്പെട്ടതെങ്കിൽ മരണപ്പെട്ട ഗൗരിയാണ് കൂടുതൽ ഭയപ്പെടേണ്ടതെന്ന സത്യമാണ് ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയരുന്ന പ്രതിഷേധങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർട്ടൂണിസ്റ്റ് ഗിന്നസ് എം ദിലീഫ് അധ്യക്ഷത വഹിച്ചു. മുഖ്താർ ഉദരംപൊയിൽ, റസാഖ് വഴിയോരം, ശഫീഖ് അജ്മൽ, ശൗക്കത്തലി എരോത്ത്, കെ സി റിയാസ് എന്നിവർ സംസാരിച്ചു. മജീദ് പുളിക്കൽ സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു. ചിത്രകാരന്മാർ തൽസമയ ചിത്രരചന നട
കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ കലാകൂട്ടായ്മ 'നിറയൊഴിച്ച് നിശ്ശബ്ദമാക്കാനാവില്ല' എന്ന തലക്കെട്ടിൽ പ്രതിഷേധ വരയൊരുക്കി. ആർട്ടിസ്റ്റുകളും എഴുത്തുകാരും മാധ്യമപ്രവർത്തകരും ഒത്തുകൂടി വരച്ചും പറഞ്ഞും പ്രതിഷേധിച്ചപ്പോൾ ഫാസിസത്തിനെതിരെയുള്ള വേറിട്ട പ്രതികരണമായി മാറി. ടൗൺഹാളിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ വര പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ധീരയായ പത്രപ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷെന്നും, ജീവിച്ചിരിപ്പുള്ള ഗൗരിയെയാണ് ഫാസിസ്റ്റുകൾ ഭയപ്പെട്ടതെങ്കിൽ മരണപ്പെട്ട ഗൗരിയാണ് കൂടുതൽ ഭയപ്പെടേണ്ടതെന്ന സത്യമാണ് ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയരുന്ന പ്രതിഷേധങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർട്ടൂണിസ്റ്റ് ഗിന്നസ് എം ദിലീഫ് അധ്യക്ഷത വഹിച്ചു. മുഖ്താർ ഉദരംപൊയിൽ, റസാഖ് വഴിയോരം, ശഫീഖ് അജ്മൽ, ശൗക്കത്തലി എരോത്ത്, കെ സി റിയാസ് എന്നിവർ സംസാരിച്ചു. മജീദ് പുളിക്കൽ സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു.
ചിത്രകാരന്മാർ തൽസമയ ചിത്രരചന നടത്തി. ലിറ്റിൽ ആർട്ടിസ്റ്റ് റോഷ്ന വരച്ച പൻസാരെ, കൽബുർഗി, ദബോൽക്കർ, ഗൗരി ലങ്കേഷ് എന്നവരുടെ കാരിക്കേച്ചറുകൾ പ്രതിഷേധത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ശ്രദ്ധനേടി.