- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്‌സലൈറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ ചെലവ് ഗൗതം ഗംഭീർ ഏറ്റെടുക്കുന്നു; ആക്രമണത്തിന് തിരിച്ചടി നൽകണമെന്ന ട്വീറ്റിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം; ഗൗതമിന് കൈയടിച്ച് സോഷ്യൽ മീഡിയയും ആരാധകരും
ന്യൂഡൽഹി: സുഖ്മയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കളുടെ ചെലവ് പൂർണമായും ഏറ്റെടുത്ത് ക്രിക്കറ്റ്താരം ഗൗതം ഗംഭീർ. ടിവിയിൽ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ തനിക്ക് ഏറെ വിഷമമുണ്ടായെന്നും അതിനാലണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും ഗംഭീർ വ്യക്തമാക്കി. ഗൗതം ഗംഭീർ ഫൗണ്ടേഷനാണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കുന്നത്. നക്‌സലൈറ്റ് ആക്രമണത്തെ അപലപിച്ച ഗംഭീർ ശക്തമായ തിരിച്ചടി നൽകണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. നക്‌സലൈറ്റ് ആക്രമണത്തിന് ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഗൗതം ഗംഭീർ ക്യാപ്ടനായ കൊൽക്കത്ത ടീം കൈയിൽ കറുത്ത ബാൻഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത്. ഇതോടെ ഗൗതമിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കാനുള്ള തീരുമാനവുമായ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.
ന്യൂഡൽഹി: സുഖ്മയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കളുടെ ചെലവ് പൂർണമായും ഏറ്റെടുത്ത് ക്രിക്കറ്റ്താരം ഗൗതം ഗംഭീർ.
ടിവിയിൽ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ തനിക്ക് ഏറെ വിഷമമുണ്ടായെന്നും അതിനാലണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും ഗംഭീർ വ്യക്തമാക്കി. ഗൗതം ഗംഭീർ ഫൗണ്ടേഷനാണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കുന്നത്.
നക്‌സലൈറ്റ് ആക്രമണത്തെ അപലപിച്ച ഗംഭീർ ശക്തമായ തിരിച്ചടി നൽകണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. നക്‌സലൈറ്റ് ആക്രമണത്തിന് ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഗൗതം ഗംഭീർ ക്യാപ്ടനായ കൊൽക്കത്ത ടീം കൈയിൽ കറുത്ത ബാൻഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത്.
ഇതോടെ ഗൗതമിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കാനുള്ള തീരുമാനവുമായ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.
Next Story