- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമൽഹാസന്റെ താര രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ ഭാവിയില്ല; ബിജെപിയിൽ വന്നത് സീറ്റിനല്ലെന്നും ഗൗതമി
ചെന്നൈ: കമൽ ഹാസന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്ന് നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ സ്ഥാപകൻ കമൽ ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി പറഞ്ഞു.
തമിഴ്നാട്ടിൽ ബിജെപിയോടുള്ള അകൽച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ സീറ്റ് അണ്ണാഡിഎംകെ വിട്ടുകൊടുത്തില്ല.
ചെന്നൈയിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന ഹാർബർ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി പ്രതികരിച്ചത്. ബിജെപി സ്ഥാനാർത്ഥികൾക്കായി തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ്. സീറ്റിനു വേണ്ടിയല്ല ബിജെപിയിൽ ചേർന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഗൗതമി പറഞ്ഞു.
ന്യൂസ് ഡെസ്ക്