താൻ സിനിമയിൽ മാത്രമല്ല പഠനത്തിലും മിടുമിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിനിമാ താരം ഗൗതമി നായർ. കേരള സർവകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ പാസായാണ് ഗൗതമി താൻ പഠനത്തിലും സ്റ്റാർ ആണെന്ന് തെളിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഗൗതമി 1800ൽ 1456 മാർക്ക് നേടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. ഇനി ഗൗതമിയുടെ ലക്ഷ്യം പി.എച്ച്.ഡി കരസ്ഥമാക്കുകയാണ്. അതേ കോളേജിലെ കൃപ ദിന മാത്യൂസിനാണ് ഒന്നാം റാങ്ക്. 1515 മാർക്കാണ് കൃപ നേടിയത്. പാർവതി ഗിരീഷ് മൂന്നാം റാങ്കും സ്വന്തമാക്കി.

ദുൽഖറിനൊപ്പം സെക്കൻഡ് ഷോയിലും ഡയമണ്ട് നെക്ലേസിൽ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ് ഗൗതമി നായർ. പിന്നീട് തന്റെ കന്നി ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുകയും ചെയ്തു ഗൗതമി.