സംവിധായകൻ ഗൗതം മേനോന്റെ കാർ അപകടത്തിൽപെട്ടു. മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്ക് വരുന്ന വഴി ഷൊലിങ്കനെല്ലൂർ സിഗ്നലിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. നിസാര പരുക്കുകളോടെ ഗൗതം മേനോൻ അപടത്തിൽ നിന്നും രക്ഷപ്പെട്ടു.

ഗൗതം മേനോന്റെ സഞ്ചരിച്ചമേഴ്സിഡസ് ബെൻസ് കാറിനാണു ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായത്. സംവിധായകന്റെ കാറിനു മുൻപിൽ ഉണ്ടായിരുന്ന ലോറി പെട്ടെന്നു തിരിഞ്ഞതാണു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണം. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണു വിവരം പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 21 ന് തമിഴ് നടൻ ജയ്യുടെ കാർ അപകടത്തിൽ പെട്ടിരുന്നു. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് നടനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഗൗതം മേനോൻ മദ്യപിച്ചിരുന്നില്ലെന്നും അമിത വേഗത്തിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി..