ചെന്നൈ: തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പു പ്രചരണം മുറുകുകയാണ്. പതിവിൽ നിന്നും വ്യത്യസ്തമായി ഡിഎംകെ, എഐഎഡിഎംകെ മുന്നണികൾ കൂടാതെ കമൽഹാസൻ നേതൃത്വം കൊടുക്കുന്ന പാർട്ടിയും മത്സര രംഗത്തുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ കമൽഹാസന് വിജയസാധ്യതയില്ലെന്നാണ് നടി ഗൗതമി അഭിപ്രായപ്പെടുന്ന്. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ല. നല്ല രാഷ്ട്രീയകാർക്കേ വിജയമുണ്ടാകൂ എന്നും ഗൗതമി പറഞ്ഞു.

കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കും. കോയമ്പത്തൂരിൽ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.

ബിജെപിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വിരുദനഗഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്തായിരുന്നു ഗൗതമിയുടെ പ്രവർത്തനം.