ന്യൂഡൽഹി : സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര പ്രസിദ്ധമായ വിധി വന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കേൾക്കുന്നത് സ്വവർഗ അനുരാഗിയുടെ ഞെട്ടിക്കുന്ന അനുഭവം !. സ്വവർഗ അനുരാഗികൾക്കും ഭിന്നലിംഗക്കാർക്കും വേണ്ടിയുള്ള ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രിൻഡറാണ് യുവാവിന് എട്ടിന്റെ പണി കൊടുത്തത്. 31കാരനായ അപൂർപ് എന്ന യുവാവിനുണ്ടായ അനുഭവം കേട്ട് സമൂഹം ഞെട്ടലിൽ നിന്നും മാറിയിട്ടില്ല.

ഗ്രിൻഡർ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സ്വവർഗാനുരാഗിയായ യുവാവിനെ കാണാൻ അപൂർവ്വ് പോകുകയും ഇതിന് പിന്നാലെ താൻ ഒരു സംഘം യുവാക്കളുടെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും തന്നെ ഇവർ കൊള്ളയടിച്ചെന്നും അപൂർവ്വ് പറയുന്നു.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 31 കാരനായ അപൂർവ് ആപ്ലിക്കേഷൻ വഴി ഒരു യുവാവിനെ പരിചയപ്പെട്ടത്. സാധാരണ ആൾക്കാർ പെരുമാറുന്ന പോലെ തന്നെ യാതൊരു സംശയവും നൽകാതെയാണ് യുവാവ് പെരുമാറിയത്.

ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട തങ്ങൾ പിന്നീട് നമ്പർ കൈമാറി. ചാറ്റിങ് പിന്നീട് വാട്സ്ആപ്പിലൂടെയായി. പിന്നീട് ഫോട്ടോകളും കൈമാറി തുടങ്ങി. പിന്നീട് തങ്ങൾ കണ്ടുമുട്ടാൻ തീരുമാനിച്ചു. രാമകൃഷ്ണ ആശ്രം മാർഗിലെ മെട്രൊ സ്റ്റേഷനിൽ കണ്ടുമുട്ടാനായിരുന്നു തങ്ങൾ നിശ്ചയിച്ചിരുന്നത്.എന്നാൽ പിന്നീട് മീറ്റിങ് പോയിന്റ് മാറ്റി മാറ്റി ഒടുവിൽ ഒരു പാർക്കിൽ എത്തി. ആദ്യമായി അയാളെ കാണാൻ പോകുന്നതിലുള്ള ഒരു പരിഭ്രമം തനിക്കുണ്ടായിരുന്നെന്ന് അപൂർവ് പറയുന്നു.

എന്നാൽ പെട്ടെന്ന് രണ്ട് പേർ തന്റെ അടുത്തേക്ക് എത്തി, അനങ്ങാൻ വയ്യാത്ത വിധത്തിൽ മുറുകെ പിടിച്ചു. പിന്നീട് അസഭ്യം പറയാൻ തുടങ്ങി. പിന്നീട് രണ്ട് പേർ കൂടി വന്നു. തന്നെ അവർ പരിചയമില്ലാത്ത ഒരിടത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ അവർ തന്നെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു.തന്റെ ശരീരത്ത് എന്തോ ഒന്ന് കുത്തി വെച്ചു. ഇതോടെ തനിക്ക് സ്വബോധം നഷ്ടപ്പെട്ടു. തനിക്ക് ബോധം തിരികെ കിട്ടുമ്പോൾ ആവർ തന്നെ ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. അവർ തന്റെ ഫോൺ കൈക്കലാക്കി.

 തന്റെ എടിഎം കാർഡുമായി പോയി അക്കൗണ്ടിൽ നിന്നും 25000 രൂപ എടുത്തു. -അപൂർവ് പറഞ്ഞു.ഒരു വിധത്തിൽ അവിടുന്ന് രക്ഷപ്പെട്ട് ഒരു ഓട്ടോയിൽ കയറിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. സുഹൃത്താണ് ഓട്ടോറിക്ഷയുടെ പണം നൽകിയത്. ഡോക്ടറായ അവനോട് താൻ കാര്യങ്ങൾ വിശദമാക്കി. തനിക്ക് വേണ്ട പ്രാഥമിക ശുശ്രൂഷയും അവൻ നൽകിയെന്നും. ഇപ്പോഴും ആ സംഭവങ്ങൾ ഓർക്കുമ്പോൾ തനിക്ക് ഭയമാണെന്നും അപൂർവ് പറഞ്ഞു.

സ്വവർഗരതി കുറ്റമല്ലെന്ന വിധിക്ക് ശേഷം ഞെട്ടിക്കുന്ന അനുഭവം

സ്വവർഗരതിയെ സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും അനുകൂല നിലപാട് വന്നതിന് പിന്നാലെ വിചിത്രമായ വാർത്തകളും മാധ്യമങ്ങളിൽ ഇടം നേടുകയാണ്. 'ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് സ്വന്തം ലിംഗത്തിൽപെട്ടയാളാണോ എതിർലിംഗത്തിൽ പെട്ടയാളാണോ എന്നത് പ്രശ്‌നമല്ല'. ഹാദിയ കേസിലെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പരാമർശിച്ചിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അനുഛേദം 377 പ്രകാരം സ്വവർഗ രതി നേരത്തെ കുറ്റകരമായിരുന്നു. സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആർ.എഫ് നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ചരിത്ര പ്രസിദ്ധമായ വിധിന്യായം പുറപ്പെടവിച്ചത്.

അനുഛേദം 377ന്റെ നിയമപരമായ വശം മാത്രമേ പരിഗണിക്കൂവെന്ന് കോടതി രാവിലെ വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. സ്വവർഗ പങ്കാളികളുടെ വേർപിരിയൽ, ജീവനാംശം, ദത്തെടുത്ത കുട്ടികളിൽമേലുള്ള അവകാശം തുടങ്ങിയ വിഷയങ്ങളെല്ലാം മറ്റൊരു അവസരത്തിൽ പരിഗണിക്കാമെന്നും അവ ഭരണഘടനാ ബെഞ്ചിൽ വരേണ്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വവർഗ രതി സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശത്തെ കേന്ദ്ര സർക്കാരും പിന്തുണച്ചിരുന്നു.