സമൂഹ മാധ്യമങ്ങളിൽ നടിമാർക്ക് അശ്ശീല സന്ദേശങ്ങൾ പതിവായി എത്തുന്നു എന്നത് നമുക്ക് ഏവർക്കും അറിയാം. പലരും അത് തുറന്ന് പറയാറുമില്ല. ചുരുക്കം ചിലർ മാത്രമേ അത് തുറന്ന് പറയാറുള്ളൂ. പുറത്ത് വന്ന കഥകളിൽ മിക്കതും സിനിമയിൽ നിന്നാണെങ്കിൽ ഇപ്പോൾ പുറത്ത് വരുന്നത് സീരിയലിൽ നിന്നുള്ള ദുരനുഭവമാണ്. സീരിയൽ പ്രേക്ഷകരുടെ ഇഷ്ടനടിയായ ഗായത്രി അരുണിനാണ് ഫേസ്‌ബുക്ക് വഴി ആക്രമണമുണ്ടായത്. രണ്ട് ലക്ഷം രൂപ തന്നാൽ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. ഇതിന് കിടിലൻ മറുപടിയാണ് ഗായത്രി നൽകിയത്.

രണ്ട് ലക്ഷം രൂപ തന്നാൽ ഒരു രാത്രിക്ക് കൂടെ വരുമോ എന്നും, കാര്യങ്ങൾ രണ്ട് പേർക്കുള്ളിൽ രഹസ്യമായിരിക്കും എന്നും വേണമെങ്കിൽ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നൽകാമെന്നുമാണ് ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. എന്നാൽ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുൾപ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താൻ തന്റെ പ്രാർത്ഥനകളുിൽ ഓർമ്മിക്കുമെന്നും ഗായത്രി കുറിപ്പിൽ പറയുന്നു.

ഗായത്രി അരുണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്