- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു; ഞാൻ എന്ത് ചെയ്തിട്ടാണ് ആളുകൾ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം; പിന്നീട് എനിക്ക് മനസ്സിലായി; തെരുവിൽ കുരയ്ക്കുന്ന പട്ടികൾക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല; ഗായത്രി സുരേഷ് മനസ്സ തുറക്കുന്നു
കൊച്ചി: സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ കാണുമ്പോൾ ആദ്യമൊക്കെ വിഷമം വരാറുണ്ടെന്നും ഇപ്പോൾ അതില്ലെന്നും താരം പറയുന്നു. കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം. ആദ്യം ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാണ് ആളുകൾ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം. പിന്നീട് എനിക്ക് മനസ്സിലായി. തെരുവിൽ കുരയ്ക്കുന്ന പട്ടികൾക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. നമ്മൾ മുന്നോട്ട് പോകുക- ഗായത്രി പറഞ്ഞു. മുമ്പ സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് എന്നോട് വെറുപ്പുള്ളപോലെ ചിലർ പ്രതികരിച്ചപ്പോൾ ഞാൻ ഒരു മുൻകരുതൽ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് നമ്മൾ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവർ വെറുക്കുമെന്നാണെന്ന് താരം പറഞ്ഞു. മമ്മൂട്ടി ചിത്രം കസബ വിമർശനത്തെക്കുറിച്ച് താരം ഇങ്ങനെ പറഞ്ഞു.'സിനിമയിൽ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്
കൊച്ചി: സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ കാണുമ്പോൾ ആദ്യമൊക്കെ വിഷമം വരാറുണ്ടെന്നും ഇപ്പോൾ അതില്ലെന്നും താരം പറയുന്നു. കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം.
ആദ്യം ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടായിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാണ് ആളുകൾ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം. പിന്നീട് എനിക്ക് മനസ്സിലായി. തെരുവിൽ കുരയ്ക്കുന്ന പട്ടികൾക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. നമ്മൾ മുന്നോട്ട് പോകുക- ഗായത്രി പറഞ്ഞു.
മുമ്പ സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് എന്നോട് വെറുപ്പുള്ളപോലെ ചിലർ പ്രതികരിച്ചപ്പോൾ ഞാൻ ഒരു മുൻകരുതൽ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് നമ്മൾ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവർ വെറുക്കുമെന്നാണെന്ന് താരം പറഞ്ഞു.
മമ്മൂട്ടി ചിത്രം കസബ വിമർശനത്തെക്കുറിച്ച് താരം ഇങ്ങനെ പറഞ്ഞു.'സിനിമയിൽ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാർവതി പറഞ്ഞത്. അതു തന്നെയാണ് എനിക്കും ശരിയായി തോന്നുന്നത്'