- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ: ജിസിസി കാമ്പയിൻ ഉദ്ഘാടനം നാളെ
കുവൈത്ത്: ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്നശീർഷകത്തിൽ കെ.എൻ.എം. മർക്കസുദ്ദഅ്വ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിന്റെ ജിസിസി തല ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച കുവൈത്ത് സമയം വൈകീട്ട് 4.30ന് നടക്കും.
ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ഷൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരൻ കെപി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.
സി.എം. മൗലവി ആലുവ, അഹമ്മദ് കുട്ടി മദനി, എം. ടി. മനാഫ് മാസ്റ്റർ, രിഹാസ് പുലാമന്തോൾ എന്നിവർ പങ്കെടുക്കും.
ജി.സി. സി കോ ഓർഡിനേഷൻ കമ്മിറ്റി പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. ചെയർമാൻ സലാഹ് കാരടൻ അധ്യക്ഷത വഹിച്ചു. വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് അസ്കർ ഒതായി (സൗദി), അബ്ദുൽ ലത്തീഫ് നല്ലളം (ഖത്തർ), ഇബ്രാഹിംകുട്ടി സലഫി (കുവൈത്ത്), സാബിർ ഷൗക്കത്ത്( യു. എ. ഇ) ഷാജഹാൻ (ഒമാൻ) സുധീർ (ബഹ്റൈൻ) , യൂസഫ് കൊടിഞ്ഞി, ജരീർ വേങ്ങര എന്നിവർ സംസാരിച്ചു.
കൺവീനർ കെ.എൻ. സുലൈമാൻ മദനി സ്വാഗതവും നാസർ ഇബ്രാഹിം നന്ദിയും പറഞ്ഞു.