റിയാദ്:  സുരക്ഷയും ജീവിത സൗകര്യങ്ങളും ഏറ്റവും നല്ലത് ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെന്ന് വെസ്‌റ്റേൺ യൂണിയന്റെ പുതിയ സർവ്വേ വ്യക്തമാക്കി. സർവ്വേയിൽ പങ്കടുത്ത 60 ശതമാനം പേരും ഇതിനെ ശരിവയ്ക്കുന്നു. വിശാലമായ സൗഹൃദ സാമ്രാജ്യവും സുഖകരമായ ജീവിത സാഹചര്യങ്ങളും ഇവിടെ ജീവിക്കാൻ ജനങ്ങൾക്ക് പ്രചോദനമാവു്‌നതായാണ് റിപ്പോർട്ടുകൾ.  ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്തു പോരുന്ന പ്രവാസികളുടെ ഇടയിലാണ് വെസ്റ്റേൺ യൂണിയൻ സർവേ നടത്തിയത്.

പണം സേവ് ചെയ്യുക എന്ന തങ്ങളുടെ ആദ്യത്തെ ലക്ഷ്യം ജിസിസി മേഖലയിൽ കഴിയുന്നതു മൂലം സാധിക്കുന്നുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത 65 % പേരും സാക്ഷ്യപ്പെടുത്തി. മൈ യെല്ലോ ബ്രിക് റോഡ് എന്ന കാമ്പയിനിന്റെ ഭാഗമായാണ് പ്രവാസികൾക്കിടയിൽ ഇത്തരത്തിലൊരു സർവ്വേ സംഘടിപ്പിച്ചത്. തങ്ങളുടെ പ്രദേശത്തെ ജീവിത സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.

ശരാശരി 30 വയസ്സ് പ്രായമുള്ളവരെ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു സർവ്വേ. 5 മുതൽ 15 വർഷം വരെ പ്രദേശത്ത് താമസിച്ചിരുന്നവരെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്. സർവേയിൽ പങ്കെടുത്ത 500 പേരിൽ ഭൂരിഭാഗവും ജീവിക്കുന്നത് സൗദി അറേബ്യയിലാണ്. 30 ശതമാനം. 29 ശതമാനം പേർ യുഎഇയിൽ നിന്നുള്ളവരും 15 ശതമാനം പേർ കുവൈറ്റിൽ നിന്നുള്ളവരും പത്തു ശതമാനം പേർ ഖത്തറിൽ നിന്നുള്ളവരും ഒമ്പതു ശതമാനം പേർ ഒമാനിൽ നിന്നുള്ളവരും ആറു ശതമാനം പേർ ബഹ്‌റിനിൽ നിന്നുള്ളവരുമായിരുന്നു.