- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആതുര സേവന രംഗത്ത് ബൃഹത് പദ്ധതിയുമായി ജി സി സി ചെങ്കള സി എച്ച് സെന്റർ
ദുബൈ: നിരാശ്രയരും രോഗപീഡയിൽ വിഷമിക്കുകയും ചെയ്യുന്ന ഹത ഭാഗ്യർക്ക് രോഗ ചികിൽസയും സേവനവും സഹായവുമായി ബൃഹത് പദ്ധതി തയ്യാറാക്കി ജി സി സിചെങ്കള സി എച്ച് സെന്റർ കമ്മിറ്റി നിലവിൽ വന്നു.അനുദിനം വർധിച്ചുവരുന്ന വൃക്കരോഗികൾ, എൻഡോസൾഫാൻ രോഗികൾ, ക്യാൻസർ രോഗികളടക്കമുള്ളവർക്ക്, രോഗ നിർണയവും ചികിൽസയും ലക്ഷ്യമാക്കി ചെങ്കള കേന്ദ്രമാക്കി പ്രവർത
ദുബൈ: നിരാശ്രയരും രോഗപീഡയിൽ വിഷമിക്കുകയും ചെയ്യുന്ന ഹത ഭാഗ്യർക്ക് രോഗ ചികിൽസയും സേവനവും സഹായവുമായി ബൃഹത് പദ്ധതി തയ്യാറാക്കി ജി സി സിചെങ്കള സി എച്ച് സെന്റർ കമ്മിറ്റി നിലവിൽ വന്നു.
അനുദിനം വർധിച്ചുവരുന്ന വൃക്കരോഗികൾ, എൻഡോസൾഫാൻ രോഗികൾ, ക്യാൻസർ രോഗികളടക്കമുള്ളവർക്ക്, രോഗ നിർണയവും ചികിൽസയും ലക്ഷ്യമാക്കി ചെങ്കള കേന്ദ്രമാക്കി പ്രവർത്തിക്കുവാനും ഇതിനായി ചെങ്കള പഞ്ചായത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സജജീകരണങ്ങളോടെ സി എച്ച് സെന്റർ ആശാകേന്ദ്രം നിർമ്മിക്കുവാനും ജിസിസി കമ്മിറ്റിയുടെ യു എ ഇ തല പ്രവർത്തകരുടെ യോഗത്തിൽ തീരുമാനിച്ചു.
ദുബൈ കെ എംസി സി നേതാവ് ഹനീഫ ചെർക്കളയുടെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി ആസ്ഥാനത്ത് ചേർന്ന പ്രഥമ പ്രവർത്തക കൺവൻഷൻ സൗദി കിഴക്കൻ പ്രവിശ്യ കെ എംസി സി പ്രസിഡന്റ് ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു.പി ബി അബ്ദുൽ റസാഖ് എം എൽ എ മുഖ്യാഥിതി ആയിരുന്നു.യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ കേരളത്തിലെ വിവിധ സി എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സമൂഹത്തിൽ ആരാലും ശ്രദ്ധിക്കാതെ അനേകം രോഗികൾ നിസ്സഹായരായി കഴിയുന്നുണ്ടെന്നും ഇത്തര രോഗികളെ ശുഷ്രൂഷിക്കുകയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയും ചെയ്യുന്ന സി എച്ച് സെന്ററുകൾ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തങ്ങളാണ് സമൂഹത്തിൽ നടത്തുന്നത് എന്നും ചെങ്കള പഞ്ചായത്ത് സി എച്ച് സെന്ററിന് പിന്തുണ നൽകുമെന്നും
വിശിഷ്ട അതിഥിയായി യോഗത്തിനെത്തിയ പി ബി അബ്ദുറസാഖ് എം എൽ എ പറഞ്ഞു.
യോഗത്തിൽ കാദർ ചെങ്കള (സൗദി) പ്രസിഡന്റും, ഹനീഫ ചെർക്കളം (യുഎഇ)ജനറൽ സെക്രട്ടറിയും, നവാസ് ചെങ്കള (ഒമാൻ) ട്രഷററും, മുനീർ പി ചെർക്കളം (യുഎഇ)ഓർഗനൈസിങ് സെക്രട്ടറിയുമായി ജിസിസി സി എച്ച് സെന്റർ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു.
മുനീർ പി ചെർക്കളം സ്വാഗതം പറഞ്ഞു. അബ്ദുള്ള ആറങ്ങാടി, ഹസൈനാർ ബീജന്തടുക്കം,ശരീഫ് പൈക്ക, സി എച്ച് നൂറുദ്ധീൻ, പി ഡി നൂറുദ്ധീൻ, ഹനീഫ് പടിഞ്ഞാർമൂല, ഐ പി എം ഇബ്രാഹിം, ശരീഫ് പൈക്ക ഷാർജ, അബ്ദുള്ള പൈക്കം തുടങ്ങിയവർ പ്രസംഗിച്ചു.
ദുബൈ കെ എം സി സി പ്രസി ഡന്റ് അൻവർ നഹ, കാസർകോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപാടി, അസീസ് ആറാട്ട് കടവ്, സത്താർ അലമ്പാടി, മുഹമ്മദ് ആലമ്പാടി, സത്താർ നാരമ്പാടി, അസീസ്, റഫീക്ക് എതിർത്തോട്, നാസർ മല്ലം, അസ്ലം തൈവളപ്പ് ആശംസ നേർന്നു. സിദ്ധീക്ക് കിയടുക്കം പ്രാർത്ഥന നടത്തി, അസീസ് കമാലിയ നന്ദി പറഞ്ഞു.
ഭാരവാഹികൾ: പ്രസിഡന്റ്:കാദർ ചെങ്കള, ജനറൽ സെക്രട്ടറി: ഹനീഫ ചെർക്കള, ട്രഷറർ: നവാസ് ചെങ്കള, ഓർഗനൈസിങ് സെക്രട്ടറി: മുനീർ പി ചെർക്കളം,
വൈസ് പ്രസിഡന്റ്: ഇസ്മയിൽ ബേവിഞ്ച, ഹിറ്റാച്ചി അബ്ദുള്ള അലമ്പാടി, മഹമൂദ് തൈവളപ്പ്, ഹനീഫ പടിഞ്ഞാർമൂല, ബഷീർ സി എൻ, ഹസൈനാർ ബീജന്തടുക്കം, ശരീഫ് പൈക്കം, നാസർ ചെർക്കളം,
സെക്രട്ടറി: ഖലീൽ ആലമ്പാടി ബഹറിൻ, അബ്ദുള്ള കടവത്ത്, ഷാനിഫ് പൈക്ക, ഷംസീർ കുന്താപുരം, കാദർ ചെർക്കളം, ശരീഫ് പൈക്കം ഷാർജ, ജലീൽ ബേർക്ക, അബ്ദുള്ള പൈക്കം.