- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജിസിസി രാജ്യങ്ങളിലെ ലൈസൻസുള്ള പ്രവാസികളും ഇനി ഖത്തറിൽ എത്തിയാൽ ടെസ്റ്റ് പാസാകാണം; വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥകൾ സങ്കിർണമാക്കി ഖത്തർ; മലയാളികൾക്കും തിരിച്ചടി
മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് തിരച്ചടിയായി വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥ കൂടുതൽ സങ്കീർണമാക്കുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് ടെസ്റ്റ് നടത്താതെ ഖത്തർ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചിരുന്നത് നിർത്തലാക്കിയതോടെയാണ് ഖത്തറിൽ ഇനി ലൈസൻസ് സ്വന്തമാക്കുക കീറാമുട്ടിയാകുന്നത്. മാത്രമായിരിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള
മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് തിരച്ചടിയായി വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥ കൂടുതൽ സങ്കീർണമാക്കുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് ടെസ്റ്റ് നടത്താതെ ഖത്തർ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചിരുന്നത് നിർത്തലാക്കിയതോടെയാണ് ഖത്തറിൽ ഇനി ലൈസൻസ് സ്വന്തമാക്കുക കീറാമുട്ടിയാകുന്നത്.
മാത്രമായിരിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഖത്തറിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുന്നതും നിർത്തിവച്ചു.
മറ്റു ജിസിസി രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ള പ്രവാസികൾക്ക് ഖത്തറിലെത്തിയാൽ ടെസ്റ്റ് കൂടാതെ ഖത്തർ ലൈസൻസ് നൽകിയിരുന്ന രീതിയാണ് ട്രാഫിക് വിഭാഗം ഇപ്പോൾ എടുത്തുകളഞ്ഞത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമേ ഇനി മുതൽ ഈ സേവനം ഉപയോഗപ്പെടുത്താനാവൂ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ മറ്റ് രാജ്യങ്ങളുടെ ലൈസൻസുള്ളവർ ഏറ്റവും ചുരുങ്ങിയത് ഖത്തർ ഡ്രൈവിങ് ലൈസൻസിനായുള്ള പഠന കോഴ്‌സിന്റെ പകുതിയെങ്കിലും പൂർത്തിയാക്കി എഴുത്തുപരീക്ഷ പാസായാൽ മാത്രമെ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുകയുള്ളൂ.
ഇതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഖത്തറിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് കൊടുക്കാനുള്ള അവസരവും ഇല്ലാതായിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഈജിപ്ത്, സുഡാൻ, എതോപ്യ, ചൈന തുടങ്ങിയ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയന്ത്രണം. രണ്ട് നിയന്ത്രണങ്ങളും വന്നതോടെ ഖത്തർ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് ഏറെ ദുഷ്‌കരമാവുമെന്നാണ് കരുതുന്നത്.
ഇതുവരെ മറ്റ് ജിസിസി ലൈസൻസുള്ളവർക്ക് ടെസ്റ്റില്ലാതെ തന്നെ അത് ഖത്തർ ലൈസൻസാക്കി മാറ്റാൻ സാധിച്ചിരുന്നത് പല ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഖത്തറിൽ എളുപ്പം ജോലി തെരത്തെടുത്താൻ സഹായകമായിരുന്നു.