- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി സി സിയിലെ പ്രമുഖ കമ്പനികളിൽ പിരിച്ചുവിടലിന് സാധ്യത; തൊഴിൽ നഷ്ടമുണ്ടാകുക ഊർജം, നിർമ്മാണം മേഖലകളിൽ; യു എ ഇയിൽ ഒമ്പത് ശതമാനം തൊഴിലാളികൾക്ക് പിരിച്ചുവിടൽ ഭീഷണിയെന്ന് റിപ്പോർട്ട്
ജി സി സിയിലെ പ്രമുഖ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. തൊഴിൽ കമ്പോളത്തിലെ വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് മലയാളികൾ ഉൾപ്പെടയുള്ള വിദേശികൾക്ക് ആശങ്കയുളവാക്കുന്ന ഇക്കാര്യമുള്ളത്. ഊർജം, നിർമ്മാണം മേഖലകളിൽ ആയിരിക്കും കൂടുതൽ തൊഴിൽ നഷ്ടമുണ്ടാകുക. സഊദി അറേബ്യയിലെ കമ്പനികളായിരിക്കും കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുക. ഇവിടെ പുതുതായി ജോലിക്ക് എടുക്കുന്നതിൽ കുറവുണ്ടാകും. 700 തൊഴിലുടമകളുടെയും 25000 പ്രൊഫഷനലുകളുടെയും അഭിപ്രായം മാനിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സൗദിയിലെ കമ്പനികൾ 14 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒമാനിൽ പത്തും യു എ ഇയിൽ ഒമ്പതും ഖത്വറിൽ എട്ടും ശതമാനം തൊഴിലാളികളെ പിരിച്ചുവിടും. കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് കണക്ക് കിട്ടിയിട്ടില്ല. ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായാണ് ഇത്. ഈ വർഷം ഇതുവരെ യു എ ഇയിലെ നിർമ്മാണ മേഖലയിൽ നൂറിലധികം പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്. യു എ ഇയിലെ ചില നിർമ്മാണ കമ്പനി
ജി സി സിയിലെ പ്രമുഖ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. തൊഴിൽ കമ്പോളത്തിലെ വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് മലയാളികൾ ഉൾപ്പെടയുള്ള വിദേശികൾക്ക് ആശങ്കയുളവാക്കുന്ന ഇക്കാര്യമുള്ളത്.
ഊർജം, നിർമ്മാണം മേഖലകളിൽ ആയിരിക്കും കൂടുതൽ തൊഴിൽ നഷ്ടമുണ്ടാകുക. സഊദി അറേബ്യയിലെ കമ്പനികളായിരിക്കും കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുക. ഇവിടെ പുതുതായി ജോലിക്ക് എടുക്കുന്നതിൽ കുറവുണ്ടാകും. 700 തൊഴിലുടമകളുടെയും
25000 പ്രൊഫഷനലുകളുടെയും അഭിപ്രായം മാനിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സൗദിയിലെ കമ്പനികൾ 14 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒമാനിൽ പത്തും യു എ ഇയിൽ ഒമ്പതും ഖത്വറിൽ എട്ടും ശതമാനം തൊഴിലാളികളെ പിരിച്ചുവിടും. കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് കണക്ക് കിട്ടിയിട്ടില്ല. ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായാണ് ഇത്. ഈ വർഷം ഇതുവരെ യു എ ഇയിലെ നിർമ്മാണ മേഖലയിൽ നൂറിലധികം പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്. യു എ ഇയിലെ ചില നിർമ്മാണ കമ്പനികൾ ഉയർന്ന പ്രൊഫഷനുകളിൽ സ്വദേശികളെ കൂടുതലായി തിരഞ്ഞെടുക്കുന്ന പ്രവണതയുമുണ്ട്. കൊമേഴ്‌സ്യൽ,
സെയിൽസ് ടീമുകളെയാണ് കൂടുതൽ റിക്രൂട്ട് ചെയ്യുന്നത്.