- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ജിസിസി രാജ്യങ്ങളിലെ ട്രാഫിക് ഫൈനുകൾ പരസ്പരം ബന്ധിപ്പിക്കാൻ ആലോചന; ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാൻ ഉദ്ദേശം
ബഹ്‌റിൻ: ജിസിസി രാജ്യങ്ങൾ തമ്മിൽ ട്രാഫിക് ഫൈനുകൾ പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് ആലോചന. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. ജിസിസി രാജ്യങ്ങളിലെ പൗരന്മാരും ജിസിസി ഡ്രൈവിങ് ലൈസൻസ് ഉള്ളവരും ഏതു ജിസിസി അംഗരാജ്യത്തു വച്ച് ഗതാഗത ലംഘനം നടത്തിയാൽ അതാത് രാജ്യത്തു വച്ചു തന്നെ ട്രാഫിക് പിഴ ഈടാക്കുന്നതാണ് പുതിയ സംവിധാനം. ജിസിസി രാജ്യങ്ങൾ തമ്മിൽ ഇതുസംബന്ധിച്ച് ഓട്ടോമാറ്റിക് ലിങ്ക് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. നിലവിൽ ബഹ്‌റിനും യുഎഇയും തമ്മിൽ ഇത്തരത്തിൽ ഓട്ടോമാറ്റിക് ലിങ്കേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള ട്രാഫിക് ഫൈൻ ഓട്ടോമാറ്റിക് ലിങ്കേജ് അവസാന ഘട്ടത്തിലാണ്. സൗദി അറേബ്യയും ബഹ്‌റിനും തമ്മിലുള്ള ഓട്ടോമാറ്റിക് ലിങ്കേജ് സംവിധാനം 95 ശതമാനം പൂർത്തിയായിതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടു ജിസിസി രാജ്യങ്ങൾ തമ്മിലാണ് ഈ സംവിധാനം ഉള്ളതെങ്കിലും താമസിയാതെ ആറു ജിസിസി രാജ്യങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ പരസ്പരം ബന്ധിപ്പിക്കാനാണ് ശ്രമം.
ബഹ്‌റിൻ: ജിസിസി രാജ്യങ്ങൾ തമ്മിൽ ട്രാഫിക് ഫൈനുകൾ പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് ആലോചന. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം.
ജിസിസി രാജ്യങ്ങളിലെ പൗരന്മാരും ജിസിസി ഡ്രൈവിങ് ലൈസൻസ് ഉള്ളവരും ഏതു ജിസിസി അംഗരാജ്യത്തു വച്ച് ഗതാഗത ലംഘനം നടത്തിയാൽ അതാത് രാജ്യത്തു വച്ചു തന്നെ ട്രാഫിക് പിഴ ഈടാക്കുന്നതാണ് പുതിയ സംവിധാനം. ജിസിസി രാജ്യങ്ങൾ തമ്മിൽ ഇതുസംബന്ധിച്ച് ഓട്ടോമാറ്റിക് ലിങ്ക് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം.
നിലവിൽ ബഹ്‌റിനും യുഎഇയും തമ്മിൽ ഇത്തരത്തിൽ ഓട്ടോമാറ്റിക് ലിങ്കേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള ട്രാഫിക് ഫൈൻ ഓട്ടോമാറ്റിക് ലിങ്കേജ് അവസാന ഘട്ടത്തിലാണ്. സൗദി അറേബ്യയും ബഹ്‌റിനും തമ്മിലുള്ള ഓട്ടോമാറ്റിക് ലിങ്കേജ് സംവിധാനം 95 ശതമാനം പൂർത്തിയായിതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടു ജിസിസി രാജ്യങ്ങൾ തമ്മിലാണ് ഈ സംവിധാനം ഉള്ളതെങ്കിലും താമസിയാതെ ആറു ജിസിസി രാജ്യങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ പരസ്പരം ബന്ധിപ്പിക്കാനാണ് ശ്രമം.