കേരള സംഗീത നാടക അക്കാദമിപ്രവാസി മലയാളികൾക്കായി സം ഘടിപ്പിക്കുന്ന രണ്ടാമത് ജി സി സി നാടക മത്സരം മാർച്ച് 1 , 2 തീയതികളിൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ജി സി സി സോണിൽ ബഹറിനോടൊപ്പം ഖത്തറിലും കുവൈറ്റിലും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്നിടങ്ങളിലും അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളെ വിലയിരുത്തിയാകും ജേതാക്കളെ പ്രഖ്യാപിക്കുക. ഒന്നാം സമ്മാനാർഹമാകുന്ന നാടകം കേരളത്തിൽ വിവിധ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.നാടകങ്ങൾ വിലയിരുത്തുന്നതിനും സമ്മാനാർഹരെ കണ്ടെത്തുന്നതിനുമായി സംഗീത നാടക അക്കാദമി നിർദ്ദേശിക്കുന്ന പ്രഗത്ഭരായ വിധികർത്താക്കൾ എത്തി ച്ചേരുമെന്ന് സംഗീത നാടക അക്കാദമി ബഹ് റൈൻ അഡ് ഹോക് കമ്മിറ്റി ചെയർമാൻ പി വി രാധാ കൃഷ്ണ പിള്ള അറിയിച്ചു.

അനിൽ സോപാനം സം വിധാനം നിർവ്വഹികുന്ന 'സാക്ഷി ' സുരേഷ് പെണ്ണുക്കര സംവിധാനം നിർവ്വഹിക്കുന്ന 'പനിയൻ' എന്നീ രണ്ട് നാടകങ്ങളാണു ബഹ്‌റിനിൽനിന്നും മത്സരത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എല്ലാ ദിവസവും നാടകാവതരണം കൃത്യം 8 മണിക്ക് ആരം ഭിക്കും.