- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം സ്‌കൂൽ ഓഫ് ഡ്രാമയും യുവർ എഫ് എമും സംയുക്തമായി സംഘടിപ്പിക്കുന്ന ജിസിസി റേഡിയോ നാടകമത്സരം; ഫസ്റ്റ് ബെൽ ആറം സീസൺ അഞ്ചു മുതൽ
മനാമ: ബഹറിൻ കേരളീയ സമാജം സ്‌കൂൽ ഓഫ് ഡ്രാമയും യുവർ എഫ് എമും സംയുക്തമായി സംഘടിപ്പിക്കുന്ന ജിസിസി റേഡിയോ നാടകമൽസരമായ ഫസ്റ്റ് ബെൽ ആറം സീസൺ ഫെബ്രുവരി അഞ്ചാം തീയതി ആരംഭിക്കുന്നു. ബഹ്‌റിനു പുറമെ ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും നാടകങ്ങൾ ഈ മൽസരത്തിൽ മറ്റുരയ്ക്കാനെത്തുന്നു. നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായ വിധികർത്താക്കളാൽ വിലയി

മനാമ: ബഹറിൻ കേരളീയ സമാജം സ്‌കൂൽ ഓഫ് ഡ്രാമയും യുവർ എഫ് എമും സംയുക്തമായി സംഘടിപ്പിക്കുന്ന ജിസിസി റേഡിയോ നാടകമൽസരമായ ഫസ്റ്റ് ബെൽ ആറം സീസൺ ഫെബ്രുവരി അഞ്ചാം തീയതി ആരംഭിക്കുന്നു. ബഹ്‌റിനു പുറമെ ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും നാടകങ്ങൾ ഈ മൽസരത്തിൽ മറ്റുരയ്ക്കാനെത്തുന്നു.
നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായ വിധികർത്താക്കളാൽ വിലയിരുത്തപ്പെടുന്ന ഈ മൽസരത്തിലേയ്ക് 16 നാടകങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാടകത്തിന്റെ സിഡി യുടെ ഔദ്യോഗികമായ കൈമറ്റച്ചടങ്ങ് , യുവർ എഫ് എം ക്രിയേറ്റീവ് ഡയറക്റ്റർ ആദിത്യയ്ക്ക് നൽകിക്കൊണ്ട് ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് വർഗ്ഗീസ് കാരയ്ക്കൽ നിർവ്വഹിച്ചു.
ചടങ്ങിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വി.കെ.പവിത്രൻ, കലാവിഭാഗം സെക്രട്ടറി ജയകുമാർ, സ്‌കൂൾ ഒഫ് ഡ്രാമ കൺവീനർ ശിവകുമാർ കുളത്തൂപ്പുഴ, യുവർ എഫ് എം ആർ ജെ അപ്പുണ്ണി എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

