- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിസിസി റേഡിയോ നാടക മൽസരം: ഫസ്റ്റ് ബെൽ ആറാം സീസൺ ഫെബ്രുവരി 5ന് ആരംഭിക്കും; 16 ടീമുകൾ മാറ്റുരയ്ക്കും
ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും യുവർ എഫ്എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജിസിസി റേഡിയോ നാടക മൽസരമായ ഫസ്റ്റ് ബെൽ ആറാം സീസൺ ഫെബ്രുവരി അഞ്ചു മുതൽ ആരംഭിക്കുന്നു. ബഹ്‌റൈനിനു പുറമെ ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും നാടകങ്ങളും ഈ മൽസരത്തിൽ മറ്റുരയ്ക്കാനെത്തുന്നു. നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായ വിധികർത്താക്കളാൽ വി

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും യുവർ എഫ്എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജിസിസി റേഡിയോ നാടക മൽസരമായ ഫസ്റ്റ് ബെൽ ആറാം സീസൺ ഫെബ്രുവരി അഞ്ചു മുതൽ ആരംഭിക്കുന്നു. ബഹ്‌റൈനിനു പുറമെ ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും നാടകങ്ങളും ഈ മൽസരത്തിൽ മറ്റുരയ്ക്കാനെത്തുന്നു. നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായ വിധികർത്താക്കളാൽ വിലയിരുത്തപ്പെടുന്ന ഈ മൽസരത്തിലേക്ക് 16 നാടകങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
നാടകത്തിന്റെ സിഡിയുടെ ഔദ്യോഗികമായ കൈമാറ്റച്ചടങ്ങ് യുവർ എഫ്എം ക്രിയേറ്റീവ് ഡയറക്ടർ ആദിത്യയ്ക്ക് നൽകിക്കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് വർഗ്ഗീസ് കാരയ്ക്കൽ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വി.കെ.പവിത്രൻ, കലാവിഭാഗം സെക്രട്ടറി ജയകുമാർ, സ്‌കൂൽ ഓഫ് ഡ്രാമ കൺ വീനർ ശിവകുമാർ കുളത്തൂപ്പുഴ, യുവർ എഫ്എം ആർജെ അപ്പുണ്ണി എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

