- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി.സി.സി രാജ്യങ്ങളുടെ ഏകീകൃത സന്ദർശന വിസാ നടപടികൾ അടുത്ത വർഷം; ഷെങ്കൻ മോഡൽ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും യാത്രചെയ്യാൻ വിദേശികൾക്ക് അവസരം
ഗൾഫ് രാജ്യങ്ങളിലത്തെുന്ന വിദേശികൾക്കായി ലക്ഷ്യമിടുന്ന ഏകീകൃത സന്ദർശന വിസാ നടപടികൾ അടുത്ത വർഷത്തോടെ യാഥാർഥ്യമായേക്കും. യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ മോഡൽ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും യാത്രചെയ്യാൻ കഴിയുന്ന സൗകര്യമാകും ഇതോടെ നിലവിൽ വരിക. 2016 മധ്യത്തോടെ പുതിയ സൗകര്യം യഥാർഥ്യമായേക്കുമെന്ന് ജി.സി.സി സാംസ്‌കാരിക മാദ്ധ്യമ വിഭാഗം
ഗൾഫ് രാജ്യങ്ങളിലത്തെുന്ന വിദേശികൾക്കായി ലക്ഷ്യമിടുന്ന ഏകീകൃത സന്ദർശന വിസാ നടപടികൾ അടുത്ത വർഷത്തോടെ യാഥാർഥ്യമായേക്കും. യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ മോഡൽ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും യാത്രചെയ്യാൻ കഴിയുന്ന സൗകര്യമാകും ഇതോടെ നിലവിൽ വരിക.
2016 മധ്യത്തോടെ പുതിയ സൗകര്യം യഥാർഥ്യമായേക്കുമെന്ന് ജി.സി.സി സാംസ്‌കാരിക മാദ്ധ്യമ വിഭാഗം അസിസ്റ്റൻസ് സെക്രട്ടറി ജനറൽ ഖാലിദ് ബിൻ സാലിം അൽ ഖസാനിയാണ് വെളിപ്പെടുത്തിയത്. ഏതെങ്കിലും ഒരു അംഗ രാജ്യത്തിന്റെ വിസകൊണ്ട് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന രീതിയിലുള്ള ഏകീകൃത വിസാ സംവിധാനമാണ് നിലിവൽ വരിക. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതുസംബന്ധമായി നടക്കുന്ന പഠനങ്ങളും മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.
വിനോദ സഞ്ചാരികൾക്കും വാണിജ്യ മേഖലയിലുള്ളവർക്കും ഏറെ പ്രയോജനം ചെയ്യുന്ന പുതിയ പരിഷ്‌കരണത്തിലൂടെ മേഖലയിലെ ടൂറിസം വികസനവും വ്യാപാര വാണിജ്യ രംഗത്തെ വളർച്ചയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അംഗ രാജ്യങ്ങളിലെ പൗരന്മാർക്ക് തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു. പുതിയ വിസാ സംവിധാനം യാഥാർഥ്യമാകുന്നതോടെ ഗൾഫ് മേഖലയിലെ വിദേശികൾക്കും ഇതേ സൗകര്യം ലഭ്യമാകും.