- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ജിസിസി രാജ്യങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് ചെലവ് കുറഞ്ഞ രാജ്യം ബഹ്റിൻ; കിന്റർ ഗാർഡൻ വിഭാഗത്തിൽ ചിലവേറിയ രാജ്യവും
മനാമ: ജിസിസി രാജ്യങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് ചെലവ് കുറഞ്ഞ രാജ്യം ബഹ്‌റിനെറ്റ് സർവ്വേ. കുവൈത്ത് ഫിനാൻഷ്യൽ സെന്റർ (മർകസ്) നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബഹ്‌റൈൻ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കാനുള്ള ചെലവ് വളരെ കുറവെന്നാണ് റിപ്പോർട്ട്. യു.എ.ഇ ആണ് സ്‌കൂൾ വിദ്യാഭ്യാസത്തിന് ഏറ്റവും
മനാമ: ജിസിസി രാജ്യങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് ചെലവ് കുറഞ്ഞ രാജ്യം ബഹ്‌റിനെറ്റ് സർവ്വേ. കുവൈത്ത് ഫിനാൻഷ്യൽ സെന്റർ (മർകസ്) നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ.
മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബഹ്‌റൈൻ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കാനുള്ള ചെലവ് വളരെ കുറവെന്നാണ് റിപ്പോർട്ട്. യു.എ.ഇ ആണ് സ്‌കൂൾ വിദ്യാഭ്യാസത്തിന് ഏറ്റവും ചെലവേറിയ രാജ്യം.ഒമാൻ ആണ് തൊട്ടടുത്ത്. യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകൾ 6,000 മുതൽ 13,797 ഡോളർ വരെ ഫീസ് വാങ്ങുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ കിന്റർഗാർടൻ വിഭാഗത്തിൽ ബഹ്‌റൈനിലെ നിരക്ക് കൂടുതലാണ്. മൊത്തം രാജ്യങ്ങളിലെ കിന്റർഗാർടനിൽ ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന രണ്ടാമത്തെ ഇടമാണ് ബഹ്‌റൈൻ. യു.എ.ഇയിലാണ് ഏറ്റവും ചെലവ് കുറവ്.
ബഹ്‌റൈനിൽ രണ്ട് അമേരിക്കൻ സ്‌കൂളുകളാണ് ഉള്ളത്. ഇവിടെ 16,761 ഡോളർ ആണ് ഫീസ്. എന്നാൽ ഇതേ കരിക്കുലം പിന്തുടരുന്ന ഖത്തറിലെ സ്‌കൂളുകളിൽ 8,752 ഡോളർ മാത്രമാണ് വാങ്ങുന്നത്. ബഹ്‌റൈനിൽെ യു.കെ കരിക്കുലം സ്‌കൂളുകളിൽ വലിയ ഫീസ് ഇല്ല. ഇവിടെ 3,744 ഡോളർ ആണ് വാങ്ങുന്നത്. എന്നാൽ ഒമാനിലെ ഇതേ തരം സ്‌കൂളുകളിൽ 13,416 ഡോളർ ഫീസായി വാങ്ങുന്നുണ്ട്.