- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ജിസിസി രാജ്യങ്ങളിൽ ഏകീകൃത നിയമം വരുന്നു; പ്രഖ്യാപനം ഉടൻ
വിദേശ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത നിയമം കൊണ്ട് വരാൻ നീക്കം.ഗൾഫ് രാജ്യങ്ങളിൽ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ തുറന്നാണ് റിക്രൂട്ട്‌മെന്റ് വ്യവസ്ഥ ഏകീകരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് മേഖലയിൽ മാഫിയകൾ പിടിമുറുക്കിയത് കാരണമാണ് വിദഗ്ധരായ തൊഴിലാളികളെ ല
വിദേശ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത നിയമം കൊണ്ട് വരാൻ നീക്കം.ഗൾഫ് രാജ്യങ്ങളിൽ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ തുറന്നാണ് റിക്രൂട്ട്‌മെന്റ് വ്യവസ്ഥ ഏകീകരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് മേഖലയിൽ മാഫിയകൾ പിടിമുറുക്കിയത് കാരണമാണ് വിദഗ്ധരായ തൊഴിലാളികളെ ലഭിക്കാതാവുന്നതെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.
റിക്രൂട്ട്‌മെന്റ് ഫീസ്, തൊഴിൽ കരാർ എന്നിവ ഏകീകരിക്കുന്ന വിധത്തിലാണ് നിയമ നിർമ്മാണം നടത്തുന്നത്. തൊഴിലാളികളെ അയക്കുന്ന രാജ്യത്തെയും ജി.സി.സി രാജ്യങ്ങളിലെയും പ്രതിനിധികളുൾക്കൊള്ളുന്ന സമിതിയാണ് ഇതുസംബന്ധിച്ച കരട് രൂപം തയ്യാറാക്കിയിട്ടുള്ളത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ച്
ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് കരാർ നടപ്പാക്കുക. തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളിൽ അവർക്ക് പരിശീലനം നൽകാനും മെഡിക്കൽ പരിശോധനകൾ നടത്താനും കരാർ നിർദേശിക്കുന്നു.