ഗോൾഡ് കോസ്റ്റ്: ജിസിഎംഎയുടെ ഈ വർഷത്തെ ഓണാഘോഷം 'പൊന്നോണപുലരി' സെപ്റ്റംബർ 18നു (ഞായർ) നടക്കും.

രാവിലെ ഒമ്പതിനു മെർമെയ്ഡ് വാട്ടേഴ്‌സിലെ ആൽബർട്ട് വാട്ടർവെയ്‌സ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ബ്രോഡ് ബീച്ച് കൗൺസിലർ പോൾ ടെയ്‌ലർ മുഖ്യാതിഥിയായിരിക്കും.

അത്തപൂക്കള മത്സരം, വടംവലി മത്സരം, ഓണസദ്യ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.