- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷത്തെ ഏറ്റവും മികച്ച വളർച്ചാ റെക്കോർഡുമായി ഇന്ത്യ കുതിക്കുന്നു; രണ്ടാംപാദ വളർച്ച 5.7 ആയി; മോദിയുടെ പരിഷ്ക്കരണങ്ങൾ ഉണർവേകി
ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ വളർത്തുപുത്രനെന്ന മോദിയുടെ പരിവേഷവും രണ്ടാം യുപിഎയുടെ നയങ്ങളിൽ നിന്നും ഉണർവേകുന്ന ശ്രമങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും കൂടിയായപ്പോൾ രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ കുതിപ്പ്. കഴിഞ്ഞ രണ്ടര വർഷത്തെ ഏറ്റവും മികച്ച നിലയിലാണ് സാമ്പത്തിക വളർച്ച. ഏപ്രിൽ-ജൂൺ സാമ്പത്തിക പാദത്തിൽ 5.7 ശതമാനമാണ് രാജ്യത്തിന്റെ മൊത്
ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ വളർത്തുപുത്രനെന്ന മോദിയുടെ പരിവേഷവും രണ്ടാം യുപിഎയുടെ നയങ്ങളിൽ നിന്നും ഉണർവേകുന്ന ശ്രമങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും കൂടിയായപ്പോൾ രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ കുതിപ്പ്. കഴിഞ്ഞ രണ്ടര വർഷത്തെ ഏറ്റവും മികച്ച നിലയിലാണ് സാമ്പത്തിക വളർച്ച.
ഏപ്രിൽ-ജൂൺ സാമ്പത്തിക പാദത്തിൽ 5.7 ശതമാനമാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണിത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 4.7 ശതമാനമായിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥിതി വിവര കണക്കുകൾ അനുസരിച്ച് 2014-15ന്റെ ആദ്യ പാദത്തിൽ ഉൽപാദന മേഖലയിൽ 3.5 ശതമാനമാണ് വളർച്ച. മുൻ വർഷം ഇത് 1.2 ശതമാനമായിരുന്നു.
കാർഷിക, ഖനന മേഖലയിൽ മികച്ച വളർച്ചാ നിരക്കാണ് ഇക്കാലയളവിൽ ഉണ്ടായത്. കാർഷിക മേഖലയിൽ 3.8 ശതമാനവും ഖനന മേഖലയിൽ 2.1 ശതമാനവുമാണ് വളർച്ച. സാമ്പത്തിക സേവന മേഖലയാണ് ഏറ്റവും അധികം വളർച്ച രേഖപ്പെടുത്തിയത് 10.4 ശതമാനം. വൈദ്യുതി, ഗ്യാസ്, ജലവിതരണ മേഖലയാണ് തൊട്ടുപിന്നിൽ 10.2 ശതമാനം. 2011-12 വർഷം ഒക്ടോബർ-ഡിസംബർ പാദത്തിൽ രേഖപ്പെടുത്തിയ ആറു ശതമാനം വളർച്ചയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന ത്രൈമാസ വളർച്ച. ജനുവരിമാർച്ച് കാലയളവിൽ 4.6 ശതമാനമായിരുന്നു വളർച്ച. നിർമ്മാണ മേഖല 4.8 ശതമാനവും ഹോട്ടൽ, കമ്യൂണിക്കേഷൻ, ഗതാഗത മേഖലകൾ 2.8 ശതമാനവും വളർച്ച നേടിയിട്ടുണ്ട്.
അതേസമയം ഏഷ്യയിലെ മൂന്നാമത്ത വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് വളർച്ചാ നിരക്കിൽ ഇനിയും നേട്ടം കൈവരിക്കാനുണ്ടെന്നാണ് നിരീക്ഷണങ്ങൾ. നരേന്ദ്ര മോദി സർക്കാർ അധകാരത്തിലേറിയപ്പോഴുള്ള പ്രതീക്ഷകൾ വളർച്ചാ നിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം തന്നെ മുൻ യുപിഎ സർക്കാറിന്റെ നയങ്ങൾ തന്നെയാണ മോദി സർക്കാരും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ വളർച്ചാ നിരക്കിനെ മുന്നോട്ട് നയിക്കാൻ ഉതകുന്ന കൂടുതൽ നടപടികൾ ആവശ്യമാണ്.
മഴയുടെ കുറവ് മൂലം കാർഷിക രംഗത്ത് ഉല്പാദനം കുറയുമെന്ന ആശങ്ക ശക്തമാണ്. ഇപ്പോഴത്തെ വളർച്ചാ നിരക്ക് അത്രയ്ക്ക് ആശാസ്യവുമല്ല. വിദേശ നിക്ഷേപത്തിന് അനുകൂല സാഹചര്യം ഒരുക്കായിൽ അത് സാമ്പത്തിക രംഗത്തെ കുതിപ്പിന് വഴിവെക്കുമെന്നാണ് നിരീക്ഷണങ്ങൾ. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാറിന് സാധിക്കുമെന്ന പ്രതീക്ഷയോടെ യുവ ജനങ്ങൾ കാത്തിരിക്കയാണ്. അതിന് ഉതകുന്ന നടപടികൾ ബിജെപി സർക്കാറിൽ നിന്നും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.