- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഡിആർഎഫ്എ അനുമതി ഇല്ലാതെ യുഎഇയിലേക്ക് പോവരുതേ...; നാട്ടിൽ നിന്നും യുഎഇയിലേക്ക് മടങ്ങും മുമ്പ് ജിഡിആർഎഫ്എ അനുമതി എടുക്കേണ്ടത് നിർബന്ധം
ദുബായ്: കോവിഡ് 19 നിയന്ത്രണങ്ങളിൽപ്പെട്ട് നാട്ടിൽ നിന്നും ദുബായിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്ന പ്രവാസികൾ ഇനി കയ്യിൽ ഒരു രേഖ കൂടി കരുതണം. ദുബായ് എമിഗ്രേഷനിൽ നിന്നുള്ള ജിഡിആർഎഫ്എ എന്ന അനുമതി രേഖയാണ് വാങ്ങിക്കേണ്ടത്. ന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വിസക്കാർ ഈ രേഖ കൂടി കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് അധികൃതരാണ് അറിയിച്ചത്.
യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും ഐസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ തീരുമാനം ദുബായ് എമിഗ്രേഷൻ അസാധുവാക്കിയിരിക്കുന്നുവെന്നും ദുബായ് താമസ വീസക്കാർ നിർബന്ധമായും ജിഡിആർഎഫ്എയിൽ നിന്ന് അനുമതി വാങ്ങിക്കണമെന്നും എയർ ഇന്ത്യാ എക്സ്‌പ്രസ് ട്വീറ്റ് ചെയ്തു.
ഈ അനുമതിക്കായി ജിഡിആർഎഫ്എ വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അധികൃതർ അപേക്ഷ പരിശോധിച്ച് വൈകാതെ അനുമതി നൽകുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ, 96 മണിക്കൂറിനുള്ളിൽ കോവിഡ് 19 പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ടും ഹാജരാക്കണം.