- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനറൽ ഇലക്ട്രിക്ക് യൂറോപ്പിലാകമാനം 6500 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു; സ്വിറ്റ്‌സർലണ്ടിൽ 1300 എണ്ണവും
സൂറിച്ച്: യൂറോപ്പിലാകമാനം 6500 തൊഴിൽ അവസരങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായി ജനറൽ ഇലക്ട്രിക് (ജിഇ) കമ്പനി. സ്വിറ്റ്‌സർലണ്ടിൽ തന്നെ 1300 പേരെയാണ് കമ്പനി പിരിച്ചുവിടാൻ പോകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് കമ്പനിയായ ആൾസ്റ്റത്തിന്റെ പക്കൽ നിന്ന് 10.3 ബില്യൻ ഡോളറിന്റെ എനർജി ബിസിനസ് നേടിയതിനെ തുടർന്നാണ്
സൂറിച്ച്: യൂറോപ്പിലാകമാനം 6500 തൊഴിൽ അവസരങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായി ജനറൽ ഇലക്ട്രിക് (ജിഇ) കമ്പനി. സ്വിറ്റ്‌സർലണ്ടിൽ തന്നെ 1300 പേരെയാണ് കമ്പനി പിരിച്ചുവിടാൻ പോകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് കമ്പനിയായ ആൾസ്റ്റത്തിന്റെ പക്കൽ നിന്ന് 10.3 ബില്യൻ ഡോളറിന്റെ എനർജി ബിസിനസ് നേടിയതിനെ തുടർന്നാണ് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ജിഇ തീരുമാനിച്ചത്.
അതേസമയം അമേരിക്കൻ കമ്പനിയുടെ തൊഴിൽ വെട്ടിച്ചുരുക്കൽ നടപടിക്കെതിരേ സ്വിസ് യൂണിയൻ വക്താക്കൾ രോഷാകുലരായാണ് പ്രതികരിച്ചത്. സ്വിറ്റ്‌സർലണ്ട് തൊഴിൽ മേഖലയിലെ ഭൂകമ്പം എന്നാണ് ജിഇയുടെ തീരുമാനത്തെ യൂണിയൻ വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ മുഖത്ത് ആഞ്ഞടിക്കുന്നതിന് തുല്യമാണ് ഈ പ്രഖ്യാപനമെന്നും എംപ്ലോയീസ് അസോസിയേഷൻ വക്താവ് പ്രതികരിച്ചു. സ്വിസ് തൊഴിൽമേഖലയിലെ കാൽഭാഗത്തോളം തൊഴിലാളികൾക്കാണ് ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെടുന്നത്.
ജർമനിയിൽ 1700 തസ്തികകളും ഫ്രാൻസിൽ 765 തസ്തികകളും യുകെയിൽ 570 തസ്തികകളും വെട്ടിക്കുറയ്ക്കുമെന്നാണ് ജിഇ അറിയിച്ചിരിക്കുന്നത്. സ്വിറ്റ്‌സർലണ്ടിലെ Baden, Birr, Dättwil, Turgi, Oberentfelden എന്നിവിടങ്ങളിലെ പ്ലാന്റുകൾ ജിഇ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നവയാണ്. എന്നാൽ ഈ പ്ലാന്റുകൾ അടച്ചുപൂട്ടാൻ കമ്പനിക്ക് ഉദ്ദേശമില്ലെന്ന് വക്താവ് അറിയിച്ചിട്ടുണ്ട്. പകരം ഇതുസംബന്ധിച്ച് കൺസൾട്ടേഷൻ ആരംഭിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി.
യൂറോപ്പിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്ന സമയത്ത് കമ്പനി ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് ഏറെ നിരാശാജനകമാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ജീവനക്കാരെ കുറയ്ക്കാനുള്ള ജിഇ കമ്പനിയുടെ നടപടികൾ 2017 അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് പറയുന്നത്.