- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ രക്ഷിച്ചത് മൗലവിയുടെ വിശ്രമ മുറിയിൽ തറയിൽ കിടക്കുന്ന നിലയിൽ; പീഡിപ്പിച്ച ശേഷം മൗലവിയും പതിനേഴുകാരനും മുറിയിൽ പൂട്ടിയിട്ടുവെന്ന ഇരയുടെ മൊഴിയും നിർണ്ണായകമായി; ഗസ്സിയാബാദിലെ മദ്രസാ പീഡനത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ; ജുവനൈൽ ഹോമിലുള്ള പ്രധാന പ്രതിയുടെ പ്രായം തെളിയിക്കാൻ പരിശോധനയും
ന്യൂഡൽഹി: ഡൽഹിയിലെ ഗസ്സിയാബാദിൽ മുസ്‌ലിം മതപഠന ശാലയിൽ പൂട്ടിയിട്ട് 11കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത മദ്രസാ അദ്ധ്യാപകൻ ഗുലാം ഷാഹിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിലെ പ്രധാന പ്രതിയായ 17കാരനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുട്ടിയെ മൗലവിയുടെ നേതൃത്വത്തിൽ മദ്രസയിൽ വച്ച് കൂട്ടപീഡനത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോയ തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടി കാണാതായെന്ന് പറയുന്ന പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് പെൺകുട്ടിയുടെ ഫോൺകോളുകൾ പിന്തുടർന്ന പൊലീസ് ഗസ്സിയാബാദിലെ മദ്രസയിൽ കുട്ടിയുണ്ടെന്ന് മനസിലാക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഈ മാസം 21ന് കടയിൽ പോകുമ്പോഴാണ് പ്രതിയായ പത
ന്യൂഡൽഹി: ഡൽഹിയിലെ ഗസ്സിയാബാദിൽ മുസ്‌ലിം മതപഠന ശാലയിൽ പൂട്ടിയിട്ട് 11കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത മദ്രസാ അദ്ധ്യാപകൻ ഗുലാം ഷാഹിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിലെ പ്രധാന പ്രതിയായ 17കാരനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുട്ടിയെ മൗലവിയുടെ നേതൃത്വത്തിൽ മദ്രസയിൽ വച്ച് കൂട്ടപീഡനത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോയ തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടി കാണാതായെന്ന് പറയുന്ന പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് പെൺകുട്ടിയുടെ ഫോൺകോളുകൾ പിന്തുടർന്ന പൊലീസ് ഗസ്സിയാബാദിലെ മദ്രസയിൽ കുട്ടിയുണ്ടെന്ന് മനസിലാക്കി രക്ഷപ്പെടുത്തുകയായിരുന്നു.
ഈ മാസം 21ന് കടയിൽ പോകുമ്പോഴാണ് പ്രതിയായ പതിനേഴുകാരൻ സാഹിബാബിലെ മദ്രസ്സയിലേക്ക് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം മൗലവിയും പതിനേഴുകാരനും മുറിയിൽ പൂട്ടിയിട്ടു. കരഞ്ഞ് ബഹളംവച്ചെങ്കിലും ആരും കേട്ടില്ല. മദ്രസ്സയിലെത്തിയ മറ്റ് ചിലരും മോശമായി പെരുമാറിയെന്നും മൊഴിയിലുണ്ട്. മൗലവിയുടെ വിശ്രമ മുറിയിൽ തറയിൽ കിടക്കുന്ന നിലയിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. മദ്രസ്സ പ്രവർത്തിക്കുന്ന കെട്ടിടം സമീപത്തെ പള്ളിക്കമ്മറ്റിയുടേതാണ്. കഴിഞ്ഞ വർഷമാണ് ഗുലാം ഷാഹിദ് ഇവിടെയെത്തിയത്.
പെൺകുട്ടിയുടെ കുടുംബം മുമ്പ് ഗസ്സിയാബാദിലാണ് താമസിച്ചിരുന്നതെന്നും പ്രായപൂർത്തിയാകാത്ത പ്രതിയെ നേരിട്ടറിയാമെന്നും പൊലീസ് പറയുന്നു. അതുകൊണ്ടാകാം പെൺകുട്ടി ഇയാളുടെ കൂടെ പോയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. ഇയാളുടെ പ്രായം തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
മൗലവി ഗുലാം ഷാഹിദും പീഡിപ്പിച്ചതായി പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴി നൽകിയതോടെ പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. സംഘ പരിവാർ പ്രസ്ഥാനങ്ങളായിരുന്നു ഇതിന് പിന്നിൽ. മെഴുകുതിരി തെളിയിച്ചും പ്ലക്കാർഡുകളേന്തിയും നൂറ് കണക്കിനാളുകൾ തെരുവിലിറങ്ങി. മുഴുവൻ കുറ്റക്കാരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഖാസിപൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. 'ഞാൻ ഗീത' എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിലും പെൺകുട്ടിക്ക് പിന്തുണയറിയിച്ച് പ്രതികരണങ്ങളുണ്ടായി. മൗലവിക്ക് വധശിക്ഷ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഈസ്റ്റ് ഡൽഹി ഖാസിപൂരിൽ ഉള്ള പതിനൊന്നുകാരിയെയാണ് കിലോമീറ്ററുകൾ അകലെയുള്ള സാഹിബാബാധിലെ മദ്രസയിലെത്തിച്ച് പീഡിപ്പിച്ചത്. മറ്റ് പെൺകുട്ടികളോ സ്ത്രീകളോ മദ്രസ്സയിൽ ഉണ്ടായിരുന്നില്ല ഈ മാസം 21 മുതൽ കുട്ടിയെ കാണാനില്ലെന്ന് അച്ഛൻ പരാതി പറഞ്ഞിരുന്നു. പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ പ്രതിക്ക് നേരത്തെ പരിചയമുണ്ട്. പോക്സോ നിയമപ്രകാരം ആണ് പതിനേഴ് വയസ്സ് കാരനെ അറസ്ററ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മൗലവിക്കെതിരെ ആരോപണമെത്തിയത്. ഇതോടെ പരിവാറുകാർ തെരുവിലിറങ്ങുകയായിരുന്നു.
ജമ്മു കത്വയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വർഗ്ഗീയ പ്രചാരണം നടത്തിയ കോൺഗ്രസ്സും ഇടതുപക്ഷവും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്ന ചർച്ചയും ആർഎസ്എസ് കേന്ദ്രങ്ങൾ സജീവമാക്കുന്നു. മുസ്ലിമായതിനാലാണ് കത്വ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന വിഷപ്രചാരണം നടത്തിയ പ്രതിപക്ഷം മദ്രസ്സയിലെ പീഡനം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അവരുടെ ആക്ഷേപം.