കൊച്ചി: നാലുമക്കളുടെ അമ്മയാകേണ്ടതു കൊണ്ടാണു അകാശദൂത് ഗീത ഉപേക്ഷിച്ചതെന്നാണ് ഗോസിപ്പുകൾ. മാധവി തകർത്ത് അഭിനയിച്ച ആകാശാദുതിലെ അവസരം നഷ്ടമാക്കിയതിന് കുറിച്ച് ഗീത പറയുന്നത് ഇങ്ങനെയാണ്.

കഥ കേട്ട് ഇഷ്ടമായി എങ്കിലും സംവിധായകരും നിർമ്മാതാവും ആവശ്യപ്പെട്ട ദിവസങ്ങൾ നൽകാൻ ഡേയ്റ്റ് ഇല്ലാത്തതായിരുന്നു ആ ചിത്രത്തിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം എന്നു ഗീത പറയുന്നു. തനിക്കു മലയാളത്തിൽ സംസ്ഥാന പുരസ്‌കാരം ലഭിക്കാതിരുന്നതിന്റെ അതൃപ്തിയും ഗീതയറിയിച്ചു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള സംസ്ഥന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിൽ അതുണ്ടായില്ല എന്ന് അവർ പറയുന്നു.

മലയാളത്തിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഒരുപാട് ജയിലിൽ കിടന്നു. ഒരുപക്ഷേ ഇത്രയേറെ തടവുകാരിയുടെ വേഷങ്ങൾ അവതരിപ്പിച്ച നടി മലയാളത്തിൽ ഉണ്ടാകില്ല. ആദ്യ സിനിമയായ പഞ്ചാഗ്‌നിയിൽ നിന്നു തുടങ്ങുന്നു തടവറയിലെ അഭിനയം. തിരുവനന്തപുരത്തെയും കണ്ണൂരിലെയുമെല്ലാം ജയിലുകളിലാണ് കൂടുതൽ സിനിമകൾ അന്ന് ചിത്രീകരിച്ചത്. ചിത്രീകരണത്തിനെത്തുമ്പോൾ ജയിൽ പരിപാടികലിലെല്ലാം എത്രയോ ഞാൻ പങ്കെടുത്തു.

തടവുപുള്ളികളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഒരു നിമിഷത്തെ മാനസിക പ്രേരണയിൽ അവർ ചെയ്തുപോയ തെറ്റിനെക്കുറിച്ച് പലരും ദീർഘനേരം എന്നോട് സംസാരിച്ചിട്ടുണ്ട് എന്നും ഗീത പറയുന്നു.