ഹോട്ടികോർപ്പിന്റെ പച്ചക്കറി കരാറുകാരൻ ഗീതാ ഗോപിനാഥിന്റെ അച്ഛൻ; ഗീതയുടെ അച്ഛന് പണം നൽകുമ്പോൾ വട്ടവട സൊസൈറ്റി ഉൾപ്പെടെയുള്ളവരോട് കടം പറയുന്നെന്ന് വിഡി സതീശൻ; ആരോപണത്തെ ബഹളം വച്ച് പ്രതിരോധിച്ച് ഭരണപക്ഷം; സ്പീക്കറുടെ ഇടപെടലും ബഹളത്തിൽ കലാശിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോർട്ടികോർപിന് പച്ചക്കറി നൽകുന്ന മൊത്തവിതരണക്കാരനാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിമസഭയിൽ. കൃഷുവകുപ്പ് ഡയറക്ടർ ബിജു പ്രഭാകറും പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മിലുള്ള പരസ്യമായ പോര് വിഷയമാക്കി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി സംസാരിക്കവേ വി.ഡി സതീശനാണ് ആരോപണം ഉന്നയിച്ചത്. ഇതിനിടെ ഹോർട്ടികോർപുമായി ഗീതാ ഗോപിനാഥിന്റെ അച്ഛന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയത് ബഹളത്തിൽ കലാശിച്ചു. ഗീതാ ഗോപിനാഥിന്റെ പിതാവായതുകൊണ്ട് പച്ചക്കറി വാങ്ങുന്നതിന്റെ പണം കൃത്യമായി കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്. അതേസമയം വട്ടവട പച്ചക്കറി സൊസൈറ്റി അടക്കമുള്ളവർക്ക് സർക്കാർ പണം നൽകുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മൂലം കൃഷി വകുപ്പിൽ ഭരണസ്തംഭനമുണ്ടായിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ഗീതാ ഗോപിനാഥിന്റെ പിതാവിനെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോൾ വിഷയത്തിൽ ഊന്നി ന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോർട്ടികോർപിന് പച്ചക്കറി നൽകുന്ന മൊത്തവിതരണക്കാരനാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിമസഭയിൽ.
കൃഷുവകുപ്പ് ഡയറക്ടർ ബിജു പ്രഭാകറും പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മിലുള്ള പരസ്യമായ പോര് വിഷയമാക്കി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി സംസാരിക്കവേ വി.ഡി സതീശനാണ് ആരോപണം ഉന്നയിച്ചത്.
ഇതിനിടെ ഹോർട്ടികോർപുമായി ഗീതാ ഗോപിനാഥിന്റെ അച്ഛന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയത് ബഹളത്തിൽ കലാശിച്ചു. ഗീതാ ഗോപിനാഥിന്റെ പിതാവായതുകൊണ്ട് പച്ചക്കറി വാങ്ങുന്നതിന്റെ പണം കൃത്യമായി കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്. അതേസമയം വട്ടവട പച്ചക്കറി സൊസൈറ്റി അടക്കമുള്ളവർക്ക് സർക്കാർ പണം നൽകുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മൂലം കൃഷി വകുപ്പിൽ ഭരണസ്തംഭനമുണ്ടായിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ഗീതാ ഗോപിനാഥിന്റെ പിതാവിനെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോൾ വിഷയത്തിൽ ഊന്നി നിന്ന് സംസാരിക്കണമെന്ന സ്പീക്കറുടെ പരാമർശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.
സ്പീക്കറുടെ ഇടപെടലാണ് പ്രശ്നം വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി. ഇങ്ങനെ പോയാൽ സഭ എവിടെയെത്തുമെന്ന് യുഡിഎഫ് നേതൃത്വം ആലോചിക്കണം. പ്രതിപക്ഷം പരിധിവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയറിനെ സമ്മർദത്തിലാക്കാൻ നോക്കേണ്ടെന്ന് സ്പീക്കറും പറഞ്ഞു