- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി സെറ്റിൽ വരുന്നത് ഒരു ടെറർ വരുന്നതു പോലൊയിരുന്നു, എപ്പോൾ ചിരിക്കും എപ്പോൾ ദേഷ്യം വരും എന്നൊന്നും പറയാൻ പറ്റില്ല; പക്ഷേ നല്ല നടനാണ്, സുന്ദരനാണ്; മോഹൻലാൽ നല്ല മനുഷ്യനാണ്; അവരെപ്പോലൊരു നടൻ ഉണ്ടാകില്ല: മലയാലത്തിലെ സൂപ്പറുകളെ കുറിച്ചു ഗീതക്ക് പറയാനുള്ളത്
തിരുവനന്തപുരം: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു നടി ഗീത. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങി. മമ്മൂട്ടിക്കൊപ്പമായിരുന്നു കൂടുതലും അഭിനയിച്ചത്. മലയാളത്തിലെ ഒരു ചാനൽ ഷോയിൽ എത്തിയ നടി മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും അഭിനയിച്ച അനുഭവം പങ്കുവെച്ചിരുന്നു. കൂടാതെ പരിപാടിയിൽ വിധി കർത്താക്കളിൽ ഒരാളായ ജഗദീഷും ഗീതയെ സംബന്ധിച്ചുള്ള രസകരമായ കഥ വെളിപ്പെടുത്തി. മമ്മൂട്ടി ഗൗരവക്കാരനാണെന്ന ആ പഴയ അഭിപ്രായം തന്നെയാണ് അദ്ദേഹം പങ്കുവെച്ചത്. ''പണ്ടൊക്കെ സെറ്റിൽ മമ്മൂക്ക സീരിയസ് ആയിരുന്നു. ഇപ്പോൾ എല്ലാവരും പറയുന്നത് ഭയങ്കര ഫ്രീയാണെന്നാണ്. അന്നൊക്കെ ഒരു ടെറർ വരുന്നപോലെയായിരുന്നു. എപ്പോൾ ചിരിക്കും എപ്പോൾ ദേഷ്യം വരും എന്നൊന്നും പറയാൻ പറ്റില്ല. ചില സമയത്ത് അദ്ദേഹം ഗുഡ്മോണിങ് പറയും. ചിലപ്പോൾ ഒന്നും പറയില്ല. പക്ഷേ നല്ല നടനാണ്, സുന്ദരനാണ്.''. ഗീത പറഞ്ഞു. ''മോഹൻലാൽ എന്റെ ആദ്യനായകനാണ്. പഞ്ചാഗ്‌നിയിൽ ഞങ്ങൾ ഒരുമിച്ചാണ് അഭിനയിച്ചത്. അവരെപ്പോലൊരു നടൻ ഉണ്ടാകില്ല. അത്രയ്ക്ക് നല്ലൊര
തിരുവനന്തപുരം: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു നടി ഗീത. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങി. മമ്മൂട്ടിക്കൊപ്പമായിരുന്നു കൂടുതലും അഭിനയിച്ചത്. മലയാളത്തിലെ ഒരു ചാനൽ ഷോയിൽ എത്തിയ നടി മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും അഭിനയിച്ച അനുഭവം പങ്കുവെച്ചിരുന്നു. കൂടാതെ പരിപാടിയിൽ വിധി കർത്താക്കളിൽ ഒരാളായ ജഗദീഷും ഗീതയെ സംബന്ധിച്ചുള്ള രസകരമായ കഥ വെളിപ്പെടുത്തി. മമ്മൂട്ടി ഗൗരവക്കാരനാണെന്ന ആ പഴയ അഭിപ്രായം തന്നെയാണ് അദ്ദേഹം പങ്കുവെച്ചത്.
''പണ്ടൊക്കെ സെറ്റിൽ മമ്മൂക്ക സീരിയസ് ആയിരുന്നു. ഇപ്പോൾ എല്ലാവരും പറയുന്നത് ഭയങ്കര ഫ്രീയാണെന്നാണ്. അന്നൊക്കെ ഒരു ടെറർ വരുന്നപോലെയായിരുന്നു. എപ്പോൾ ചിരിക്കും എപ്പോൾ ദേഷ്യം വരും എന്നൊന്നും പറയാൻ പറ്റില്ല. ചില സമയത്ത് അദ്ദേഹം ഗുഡ്മോണിങ് പറയും. ചിലപ്പോൾ ഒന്നും പറയില്ല. പക്ഷേ നല്ല നടനാണ്, സുന്ദരനാണ്.''. ഗീത പറഞ്ഞു.
''മോഹൻലാൽ എന്റെ ആദ്യനായകനാണ്. പഞ്ചാഗ്‌നിയിൽ ഞങ്ങൾ ഒരുമിച്ചാണ് അഭിനയിച്ചത്. അവരെപ്പോലൊരു നടൻ ഉണ്ടാകില്ല. അത്രയ്ക്ക് നല്ലൊരു മനുഷ്യനാണ് അദ്ദേഹം.''. ഗീത പറഞ്ഞു. ജഗദീഷിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിദേശത്ത് ഷോയ്ക്ക് ഒരുമിച്ച് പോകുമായിരുന്നു. അവിടെവെച്ച് എന്നെ കളിയാക്കി ഒരുപാട് പറ്റിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോൾ പഴയൊരു കഥ ജഗദീഷ് ഓർത്തെടുത്തു.
ദുബൈയിൽ ഞങ്ങൾ സിദ്ദിഖ്-ലാൽ ഷോയിൽ പങ്കെടുക്കാൻ പോയിരുന്നു. ഗീതയും മോഹിനിയും ഉണ്ടായിരുന്നു. എമിഗ്രേഷനിലേക്ക് ക്യൂ നിൽക്കുമ്പോൾ ഞങ്ങൾ എന്തോ ചെറിയ തമാശ പറഞ്ഞു. എല്ലാവരും ചിരിച്ചു. ഗീതയ്ക്ക് ചിരിയടക്കാനായില്ല. അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ക്യൂവിൽ നിന്ന എല്ലാവരും ഗീതയെ തന്നെ നോക്കി. എമിഗ്രേഷൻ ഓഫീസർമാർ ഗീതയെ വിളിച്ച് തിരിച്ചയയ്ക്കാൻ തുടങ്ങി. അവരെ കളിയാക്കിയതാണെന്നാണ് വിചാരിച്ചത്. അവസാനം ഞങ്ങൾ എല്ലാവരും അവരുടെ കാലുപിടിച്ചു പറഞ്ഞു ഷോയുമായി ബന്ധപ്പെട്ട് സംസാരിച്ചതാണെന്ന്. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം ഗീതയെ വിടുകയായിരുന്നു.